മരവിപ്പിച്ച എടിഎം കാര്‍ഡുകള്‍ വഴി തട്ടിപ്പ്

കൊച്ചി• എസ്ബിഐയുടെ ആറുലക്ഷം എടിഎം കാര്‍ഡുകള്‍ മരവിപ്പിച്ചതു മുതലെടുക്കാന്‍ അന്യസംസ്ഥാന സംഘം. ബ്ലോക്ക് ചെയ്യാത്ത കാര്‍ഡിലെ വിവരങ്ങള്‍ ഫോണ്‍വഴി മനസിലാക്കി പണം തട്ടാനാണു ശ്രമം. തനി നാടന്‍ ഹിന്ദിയില്‍ നമസ്‌കാര്‍ പറഞ്ഞാണ് സംഭാഷണം തുടങ്ങുക. ഉപയോഗിക്കുന്ന എടിഎം കാര്‍ഡ് എസ്ബിഐയുടേതാണോ എന്ന് അന്വേഷിക്കും. പിന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്െതന്നും ഇതു പുതുക്കണമെന്നും പലവട്ടം പറഞ്ഞു വിശ്വസിപ്പിക്കാന്‍ Read More …

വി എസ്സിനിന്ന് 93-ാം ജന്മദിനം

വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം ജന്മദിനം. മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ രംഗങ്ങളില്‍ തിളങ്ങിയ വിഎസിന് ഇക്കുറി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന ചുമതലയാണുള്ളത്. പ്രായമേറെ കടന്നിട്ടും തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന വിഎസ് ഊര്‍ജസ്വലതയോടെ തന്നെ സ്വന്തം നാട്ടില്‍ ഇന്നലെ നടന്ന പുന്നപ്രവയലാര്‍ രക്തസാക്ഷി അനുസ്മരണത്തിലും പങ്കെടുത്തു. സര്‍ക്കാരിനെ ചെറിയതോില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഭരണപരിഷ്‌കാര കമ്മീഷന്റെ Read More …

എസ്‌ഐയെ തട്ടികൊണ്ടുപോകാന്‍ ശ്രമം

മലപ്പുറം: തേഞ്ഞിപ്പാലത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ക്വട്ടേഷന്‍ സംഘമെന്ന് സംശയിക്കുന്നവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. തേഞ്ഞിപ്പാലം എസ്‌ഐ അഭിലാഷിനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. പോലീസ് അന്വേഷണം തുടങ്ങി.

യുഡിഎഫ് നയം തന്നെ സര്‍ക്കാരിനെന്ന് മന്ത്രി രാജു

തിരുവനന്തപുരം• പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ചു സര്‍ക്കാരിനു നിലപാടു മാറ്റമില്ലെന്ന് വനംമന്ത്രി കെ.രാജു നിയമസഭയില്‍. യുഡിഎഫിന്റെ നയം തന്നെയാണു സര്‍ക്കാരിനുള്ളത്. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമെന്ന സത്യവാങ്മൂലത്തെക്കുറിച്ചു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയതിനു മറുപടി പറയുകയായിരുന്നു മന്ത്രി. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലെത്തി. ബുധനാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

ആയുധ പരിശീലനം നേടിയ 10 മലയാളികള്‍ തിരിച്ചെത്തി

കൊച്ചി: ഒരു വര്‍ഷത്തിനിടയില്‍ പത്തു മലയാളി യുവാക്കള്‍ കൂടി ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ തീവ്രവാദി ക്യാംപുകളില്‍ ആയുധ പരിശീലനം നേടി നാട്ടിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ സുബഹാനി മൊയ്തീന്‍ ഹാജ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായ ശേഷമാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തില്‍ Read More …

ജെഎന്‍യുവില്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ ഉപരോധം. ബുധനാഴ്ച രാത്രി സര്‍വകലാശാല ക്യാംപസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ തടഞ്ഞു വച്ചു. ഇടതു അനുകൂല സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. അതേസമയം, എബിവിപി വിദ്യാര്‍ഥികളുടെ Read More …

മുത്തലാഖ് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു

ന്യൂഡല്‍ഹി: മൂന്ന് തലാഖ് ചൊല്ലി ഏകപക്ഷീയമായ രീതിയിലുള്ള വിവാഹമോചനരീതിയായ മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കേണ്ട ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.മുത്തലാഖും ബഹുഭാര്യത്വവും ലിംഗ സമത്വത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. അതിനാല്‍ അവ അനീതിയും യുക്തിരഹിതവും വിവേചനവുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മതേതര രാജ്യമായ Read More …