തീവ്രവാദികളെ കൊല്ലരുത്

ജമ്മു: ഏറ്റുമുട്ടലുകളിലൂടെ തീവ്രവാദികളെ വധിക്കാതെ യുവാക്കളെ ആയുധം ത്യജിക്കാന്‍ സഹായിക്കുകയാണ് വേണ്ടതെന്ന് പോലീസിനോട് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. തീവ്രവാദസംഘടനകളില്‍ ചേരുന്നവരെ തീരികെ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ഏറ്റുമുട്ടലുകളില്‍ കൊല്ലാനുള്ള ഇരകളാക്കുകയല്ലെ ചെയ്യേണ്ടത്. യുവാക്കളെ ആയുധം ഉപേക്ഷിക്കാന്‍ പഠിപ്പിച്ചാല്‍മാത്രമേ അവരുടെ കൈകളില്‍ ബാറ്റ്, ബോള്‍, പേന തുടങ്ങിയവ നല്കാന്‍ സാധിക്കൂ എന്നും മെഹ്ബൂബ പറഞ്ഞു. യുവാക്കളോട് Read More …

ഫോണും മെയിലും ചോര്‍ത്തി

സമീപകാലത്തൊന്നുംതന്നെ കേരളത്തില്‍ ഇത്രയും ഉയര്‍ന്ന തലത്തിലുള്ള ഒരുദ്യോഗസ്ഥന്‍ തന്റെ ഫോണും മെയിലും ചോര്‍ത്തുന്നതായി പരാതിപ്പെട്ടിട്ടില്ല. കൊച്ചി: തന്റെ ഔദ്യോഗിക ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡി.ജി.പി. ലോക്‌നാഥ് ബെഹറയ്ക്കു പരാതി നല്‍കി. പ്രത്യേക ദൂതന്‍ നഴി ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. ഇ മെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും Read More …

നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു

തൃശൂര്‍• സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജയില്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഫോണ്‍വിളിയുടെ തെളിവ് മനോരമ ന്യൂസിനു ലഭിച്ചു. രണ്ടു നമ്ബരുകളാണ് നിഷാം ഉപയോഗിക്കുന്നത്. 97465 76553, 87697 31302 എന്നീ നമ്ബരുകള്‍ രണ്ടും കണ്ണൂര്‍ Read More …

ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു

മോസ്‌കോ: വടക്ക്–പടിഞ്ഞാറന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എംഐ–8 ഹെലികോപ്ടറാണ് തകര്‍ന്നതെന്നാണ് വിവരം. ഹെലികോപ്ടറില്‍ 22 യാത്രക്കാര്‍ ഉണ്ടായിരുന്നു. പ്രാധമിക വിവരങ്ങള്‍ അനുസരിച്ച് നോവെ ഉറെന്‍ഗോയ് നഗരത്തിനു സമീപം വച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രക്ഷപ്പെട്ടവരെ നോവെ ഉറെന്‍ഗോയിലെ സ്വകാര്യ Read More …

2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാന യാത്ര

2500 രൂപ നല്‍കിയാല്‍ വിമാനയാത്ര സാധ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്രചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ Read More …

ഇനി മുതല്‍ ആര്‍എസ്എസുകാരെ നിയമിച്ചാല്‍ മതി

‘ഇനി മാധ്യമപ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – .ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ ആശയത്തിന് അനൂകൂലമായ ആശയമുളളയാളാവണം ഉദ്യോഗാര്‍ത്ഥി.വലതുപക്ഷ നിലപാടുളളയാളാവണം,ദേശീയതയില്‍ അഭിമാനം കൊളളണം.സൈന്യത്തെ ബഹുമാനിക്കണം.ചെയര്‍മാന്റെ ഉദാരവത്കരണ നയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളണം.’ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത വഹിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ സിഒഒ അമിത് ഗുപ്ത കമ്പനിയുടെ കീ!ഴില്‍ വരുന്ന വിവിധ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കയച്ച ഇമെയിലിന്റെ ഉളളടക്കമാണിത്.ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ Read More …

ആരോപണ വിധേയരുടെ ഐ പി എസ് പട്ടിക

തിരുവനന്തപുരം: 35 എസ് പിമാര്‍ ഐ പി എസ് പരിഗണനാ പട്ടികയില്‍. എന്നാല്‍ ആരോപണ വിധേയരും വകുപ്പ് തല നടപടി നേരിട്ടവരുമെല്ലാമുണ്ടെന്നറിയുമ്പോഴേ പട്ടികയുടെ പ്രസക്തി പൂര്‍ണമാവൂ. ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശുമായി ഒത്തുകളിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആര്‍ സുകേശന്‍, സന്തോഷ് മാധവനുമായി വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന്‍, മനുഷ്യകടത്തില്‍ സി ബി ഐ Read More …

എട്ട് ചൈനീസ് അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്

ന്യൂഡല്‍ഹി: പാക്കിസ്ഥാന് എട്ട് അന്തര്‍വാഹിനികള്‍ നിര്‍മ്മിച്ചു നല്കാന്‍ കരാറായതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. 500 കോടി അമേരിക്കന്‍ ഡോളറാണ് ഇടപാട് തുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാനായി അറബിക്കടലില്‍ ഈ യുദ്ധ അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍ വിന്യസിച്ചേക്കുമെന്നാണ് നിരീക്ഷണം. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടാണ് ഇതെന്നാണ് Read More …