സ്വര്‍ണവിലയില്‍ വര്‍ധന; പവന് 23,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 23,400 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.സെപ്റ്റംബര്‍ 16നാണ് പവന്‍വില 23,200 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് നാലു ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 20ന് വില വീണ്ടും 80 രൂപ Read More …

ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മേഷണം. പൂട്ട് കുത്തിത്തുറന്ന മോഷ്ടാക്കള്‍ നിരവധി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു. കെട്ടിടത്തിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ നഷ്ടപ്പെട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2003 മേയ് മുതല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായിരുന്നു. 2004 സെപ്റ്റംബറില്‍ കര്‍ണാടക ഹൈകോടതിയില്‍ ജസ്റ്റിസായി. കേരള ഹൈകോടതിയിലേക്ക് സ്ഥലംമാറിയെത്തിയ അദ്ദേഹം ജസ്റ്റിസ് Read More …

ധോണിയെ നായകസ്ഥാനത്തുനിന്നു നീക്കാന്‍ ചര്‍ച്ചകള്‍ നടന്നു

ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നതായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും പാട്ടീല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ തുറന്നുപറച്ചില്‍ നടത്തിയത്. തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്ഥാനത്തുനിന്നു മാറ്റാന്‍ Read More …

അമ്പത്തെട്ടുകാരി പീഡനത്തിനിരയായി

തൃശൂര്‍: തൃശൂര്‍ മുല്ലൂര്‍ക്കരയില്‍ അമ്പത്തെട്ടുകാരി പീഡനത്തിനിരയായി. സംഘവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. അയല്‍ക്കാരായ നാരായണന്‍ നായര്‍ (74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. പീഡനവിവരം വൃദ്ധ മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയര്‍വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം Read More …

മദ്രസ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്

വളാഞ്ചേരി-മദ്രസ അധ്യാപകന്‍ അകാരണമായി അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്‍ ഷാഹുല്‍ ഹമീദിനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. പൂക്കാട്ടിരി വട്ടപ്പറമ്പ് കുടിലന്‍ വീട്ടില്‍ കുഞ്ഞിഹൈദ്രുവിന്റെ മകന്‍ മുബഷിറിന് (14)ആണ് പരിക്കേറ്റത്. ചൂരല്‍കൊണ്ടുള്ള അടികളേറ്റ് വിദ്യാര്‍ഥിയുടെ ഇടത്തേ ചുമലിന് താഴെ മുറിവേല്‍ക്കുകയായിരുന്നു. പൂക്കാട്ടിരി കൗക്കബുല്‍ ഇസ്്‌ലാം സുന്നി മദ്രസയില്‍ ചൊവ്വാഴ്ച Read More …

ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി കോടതി വിധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡാന്‍സ് ബാറുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതോടൊപ്പം ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും പുലര്‍ച്ചെ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നതിനും കോടതി അനുവാദവും നല്‍കി. ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കരുതെന്നും പ്രവര്‍ത്തന സമയം 11.30 വരെ ആയി കുറക്കണമെന്നുമായിരുന്നു മഹാരാഷ്ട്ര Read More …

തിരുവനന്തപുരത്ത് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായി. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. സുമേഷ് അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.