വൃദ്ധയെ പീഡിപ്പിച്ച സംഭവം; അയല്‍വാസി കസ്റ്റഡിയില്‍
കൊല്ലം: കൊല്ലം കടയ്ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാബു എന്നു വിളിപ്പേരുള്ള വിജയകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സ്വമേധയാ കേസെടുത്ത കമ്മീഷന്‍ കേസന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം എസ്പിയ്ക്ക് നിര്‍ദേശം നല്‍കി.
