ഹന്ദ്വാര പോലീസ് സ്റ്റേഷന്‍ ആക്രമണം: ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കഷ്മീരിലെ ഹന്ദ്വാരയില്‍ തിങ്കളാഴ്ച രാത്രി പോലീസ് ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിനുനേര്‍ക്കാണ് ഭീകരരെന്നു സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ Read More …

ഉറി ആക്രമണം തിരിച്ചടി മെല്ലെ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കം നടത്താമെന്നതില്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച ഉന്നതാധികാര യോഗത്തില്‍ തീരുമാനം. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ അക്രമിച്ച തകര്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും, ഒരു രാജ്യത്തിനെതിരെയല്ല ഭീകരതക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്ന തീരുമാനത്തിലാണ് യോഗം Read More …

കൊതുകുകള്‍ക്ക് കോണ്‍ഗ്രസെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമില്ല

ന്യൂഡല്‍ഹി: ഒറ്റ ഇരട്ട അക്ക നമ്പര്‍ നടപ്പാക്കാന്‍ ഒരുമിച്ചതുപോലെ ഡല്‍ഹിക്കാര്‍ കൊതുകുകള്‍ക്കെതിരെയും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകള്‍ക്ക് കോണ്‍ഗ്രസുകാരെന്നോ ബി.ജെ.പിക്കാരെന്നോ വ്യത്യാസമില്ലെന്നും ബംഗളൂരിവില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ കെജ്‌രിവാള്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യ–പാക് Read More …

കാവേരി: സുപ്പര്‍വൈസറി കമ്മിറ്റിയോഗം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കാവേരി സൂപ്പര്‍വൈസറി കമ്മറ്റി യോഗം ചേരുന്നു. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കാവേരി നദീജലം വിട്ടുകൊടുക്കുന്നതുമായി സംബന്ധിച്ച വിവിധ പ്രശ്‌നങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. കാവേരി നദീജലം സംബന്ധിച്ച് കര്‍ണാടകവും തമിഴ്‌നാടും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ജലകമ്മീഷനും ജലമന്ത്രാലയവും Read More …

ഉറി ഭീകരാക്രമണം: മരണസംഖ്യ 20 ആയി

ശ്രീനഗര്‍: ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഗുരുതര പരിക്കേറ്റ മൂന്നു ജവാന്‍മാരാണ് ഇന്നു രാവിലെ മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 30 ഓളം ജവാന്‍മാര്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സേനാക്യാമ്പിനുള്ളില്‍ ഇരച്ചുകയറിയ സായുധരായ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് Read More …

അമ്മയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: വെട്ടത്തൂര്‍ തെക്കന്‍മലയില്‍ അമ്മയെയും രണ്ടു കുട്ടികളെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജിഷമോള്‍(35), അന്നമോള്‍(11), ആല്‍ബര്‍ട്ട്(1) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു

ജില്ലകളില്‍ ദുരന്ത നിവാരണസേനാ യൂനിറ്റ് ആരംഭിക്കും

കോഴിക്കോട്: ജില്ലകള്‍ കേന്ദ്രീകരിച്ചു ദുരന്തനിവാരണ സേനകളുടെ യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തന വേളയില്‍ വേഗത്തില്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണിത്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റ്യാടി കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച വൈകീട്ട് Read More …

മദ്യലഹരിയില്‍ വിദ്യാര്‍ഥി ആഡംബരകാര്‍ ഇടിപ്പിച്ചത് 12 ഓട്ടോറിക്ഷകളില്‍

ചെന്നൈ: വിദ്യാര്‍ഥി ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. അറുമുഖമാണ് മരിച്ചത്. 12 ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. ചെന്നൈ കത്തീഡ്രല്‍ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളിലേക്ക് വിദ്യാര്‍ഥി ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് കയറുകയായിരുന്നു. കാറും ഓട്ടോകളും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മൂന്നോളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. Read More …