സിംകാര്‍ഡില്ലാത്ത ഫോണ്‍ സന്ദേശമയക്കാന്‍ ടവര്‍ വേണ്ട

ശ്രീനഗര്‍: സിം കാര്‍ഡ് വേണ്ടാത്ത മൊബൈല്‍ ഫോണ്‍. ടവറിന്റെ സഹായമില്ലാത്ത വിളികള്‍ രഹസ്യാന്വേഷകരുടെ കണ്ണ് വെട്ടിച്ച് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നത് ഇങ്ങനെ. ഫോണ്‍ സംഭാഷണം ചോര്‍ത്തി നുഴഞ്ഞുകയറ്റം തടഞ്ഞിരുന്ന കാലം കഴിഞ്ഞെന്ന് സേന തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ മാസം അതിര്‍ത്തിക്കടുത്ത ഗ്രാമമായ റാഫിയബാദില്‍ നിന്ന് പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന പാക് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് Read More …

വിജയ്മല്യയുടെ കിംഗ്ഫിഷര്‍ വില്ല ലേലത്തിന്

മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ പ്രധാനപ്പെട്ട സ്വത്തുക്കളിലൊന്നായ കിങ്ഫിഷര്‍ വില്ല ലേലം ചെയ്യുന്നു. നോര്‍ത് ഗോവയിലെ കോണ്ടോലിമിലുള്ള വില്ലക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 19ന് പരസ്യലേലത്തിലൂടെ വില്‍ക്കാനാണ് ലക്ഷ്യമെന്ന് എസ്.ബി.ഐ ട്രസ്റ്റി പറഞ്ഞു. എസ്.ബി.ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് Read More …

ചലച്ചിത്ര അക്കാദമി, കോര്‍പ്പറേഷന്‍ പുനസംഘടന കീറാമുട്ടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ രാഷ്ട്രീയവടംവലി മുറുകുന്നു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതികളില്‍ വ്യക്തമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്തത്തെിയതാണ് സാസ്‌കാരിക വകുപ്പിനും സി.പി.എമ്മിനും ഒരുപോലെ തലവേദനയായത്. കഴിഞ്ഞ ജൂലൈയിലാണ് സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും ലെനിന്‍ രാജേന്ദ്രനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായും സര്‍ക്കാര്‍ നിയമിച്ചത്. ഇത് Read More …

തുളസിയും ഓസോണും തമ്മില്‍

മലപ്പുറം- ഓസോണ്‍ പാളിയും തുളസിച്ചെടികളും തമ്മില്‍ എന്താണ് ബന്ധം?. സുഷിരങ്ങള്‍ വീണ് നാശഭീഷണി നേരിടുന്ന ഓസോണ്‍ പാളികളെ സംരക്ഷിക്കാന്‍ തുളസിച്ചെടികള്‍ക്കാകുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. തുളസിയില്‍ നിന്ന് പുറത്തു വിടുന്ന ഓസോണ്‍ വാതകങ്ങളാണ് പാളികളുടെ രക്ഷക്കെത്തുക. ഇത്തവണത്തെ ഓസോണ്‍ ദിനത്തില്‍ സ്‌കൂളില്‍ തുളസിച്ചെടികള്‍ വച്ചു പിടിപ്പിച്ച് മലപ്പുറം ജില്ലയിലെ കോഡൂര്‍ ചെമ്മങ്കടവ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. ചെമ്മങ്കടവ് Read More …

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേര്‍ക്ക് മഷിയേറ്

ഭോപ്പാല്‍: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേര്‍ക്ക് മഷിയേറ്. ഭോപ്പാല്‍ എയിംസ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മന്ത്രിക്കുനേര്‍ക്ക് മഷിയെറിഞ്ഞത്. എയിംസ് കാമ്പസില്‍ അധികൃതരെ സന്ദര്‍ശിച്ചശേഷം മടങ്ങുന്നതിനായി കാറില്‍ കയറുമ്പോഴാണ് സമരക്കാര്‍ക്കിടയില്‍നിന്ന് മന്ത്രിക്കു നേരെ മഷിയേറുണ്്ടായത്. ഭോപ്പാലില്‍ എയിംസ് ആരംഭിച്ചിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും വകുപ്പിലെ പകുതിയും പ്രവര്‍ത്തനക്ഷമമല്ലെന്ന് സമരക്കാര്‍ ചൂണ്്ടിക്കാട്ടി. സംഭവസ്ഥലത്തെത്തിയ Read More …

രജനീകാന്തിന്റെ രണ്ടാമത്തെ മകളും വിവാഹ മോചനത്തിലേക്ക്

ചെന്നൈ: സംവിധായികയും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനീകാന്ത് തന്റെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. കുറച്ചുകാലമായി സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന വാര്‍ത്ത സത്യമാണെന്നാണ് ഇവര്‍ ഉറപ്പിച്ചത്. താനും ഭര്‍ത്താവ് അശ്വിന്‍ കുമാറും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു ജീവിക്കുകയാണെന്നും വിവാഹമോചന ചര്‍ച്ച പുരോഗമിക്കുകയാണെന്നും സൗന്ദര്യ വെളിപ്പെടുത്തി. ചെന്നൈയിലെ കുടുംബ കോടതിയില്‍ ഇരുവരും വിവാഹമോചനത്തിന് Read More …

തൃശ്ശൂരില്‍ ഇന്ന് പെണ്‍പുലികളും ഇറങ്ങും

തൃശൂര്‍: ശക്തന്റെ നാട്ടിലെ വഴികളിലൂടെ ഇതാദ്യമായി പെണ്‍പുലികള്‍ ചുവടുവെക്കാനെത്തുന്നു. തൃശൂരിന്റെ പുലിക്കളി ചരിത്രത്തിലേക്ക് പെണ്‍പുലികളേയും കൊണ്ടുചുവടുവെച്ചു നീങ്ങാന്‍ ഒരുങ്ങുന്നത് വിയ്യൂര്‍ ദേശമാണ്. എന്നും പുതുമകള്‍ സമ്മാനിക്കുന്ന വിയ്യൂര്‍ ദേശം ഇക്കുറി പെണ്‍പുലികളെ ഇറക്കിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് എന്ന സംഘട നയുടെ ബാനറിലാണ് പെണ്‍പുലികള്‍ എത്തുന്നത്. മൂന്നു Read More …

യാത്രയില്‍ വിനോദത്തിന് റെയില്‍വേ സംവിധാനം

തിരുവനന്തപുരം: ട്രെയിന്‍ യാത്രികരുടെ മൊബൈലുകളില്‍ വിനോദപരിപാടി ലഭ്യമാക്കുന്നതിന് റെയില്‍വേ സംവിധാനമൊരുക്കുന്നു. മുന്‍കൂട്ടി ശേഖരിക്കുന്ന വിനോദപരിപാടികളുടെ വിഡിയോഓഡിയോ ഫയലുകള്‍ ട്രെയിനുകളിലും സ്റ്റേഷനുകളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ വഴി എത്തിക്കുന്നതാണ് പദ്ധതി. റെയില്‍വേക്ക് കീഴിലെ റെയില്‍ടെല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ശൃംഖല വഴി വന്‍കിട ടെലിവിഷന്‍ ശൃംഖലയുടേതടക്കം സ്വകാര്യ സേവനദാതാക്കളുടെ പരിപാടികള്‍ വിതരണം ചെയ്യാനാണ് ആലോചന. ഉപയോഗത്തിന് അനുസരിച്ച് Read More …