മണിയുടെ മരണം പോലിസ് സംഘം വിപുലീകരിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. എസ് പി പി എന്‍ ഉണ്ണിരാജന്‍, ഡി വൈ എസ് പി സോജന്‍ എന്നിവരെയാണ് അധികമായി നിയോഗിച്ചത്. മണിയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം വന്നതോടെ മരണം സംബന്ധിച്ച ദുരൂഹത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലേക്ക് അന്വേഷണം തുടരാനുള്ള Read More …

നരഭോജി കടുവയെ വെടിവെച്ച് കൊന്നു

നിലമ്പൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റില്‍ നാടിനെ വിറപ്പിച്ച കടുവയെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് സംഘം വെടിവെച്ച് കൊന്നു. അതേസമയം വെടിവെക്കുന്നതിനിടെ രണ്ട് എസ് ടി എഫുകാര്‍ക്ക് വെടിയേറ്റു. ടാസ്‌ക്‌ഫോഴ്‌സ് സംഘത്തിലെ സന്തോഷ്, രവി എന്നിവര്‍ക്കാണ് വെടിയേറ്റത്. സന്തോഷിന്റെ വയറ്റിനും രവിയുടെ കാലിനുമാണ് വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് Read More …

റഷ്യന്‍ വിമാനപകടം; മരിച്ചവരില്‍ മലയാളികളും

റോസ്‌തോവ്:   റഷ്യയില്‍ ഫ്‌ളൈദുബായ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും. പെരുമ്പാവൂര്‍   വെങ്ങോല ചാമക്കാലാ വീട്ടില്‍ ശ്യാംമോഹനും ഭാര്യ ആതിരയുമാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കൊച്ചിയില്‍ നിന്ന് ദുബായ് വഴി വെള്ളിയാഴ്ചയാണ് ഇവര്‍ റഷ്യയിലേക്ക് തിരിച്ചത്. റഷ്യയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 44 റഷ്യക്കാര്‍, 8 യുക്രെയ്ന്‍കാര്‍, ഒരു ഉസ്ബക്കിസ്ഥാന്‍ സ്വദേശി എന്നിവരാണ് Read More …

പാടിയില്‍ നിന്ന് രാസവസ്തുവടങ്ങിയ കുപ്പി

ചാലക്കുടി: കലാഭവന്‍ മണിയുടെ ഒട്ട് ഹൗസ് പാടിയില്‍ നിന്ന് ശനിയാഴ്ച നടത്തിയ  പരിശോധനയില്‍ ചില കുപ്പികള്‍ കണ്ടെടുത്തു. ഈ കുപ്പികളില്‍ രാസപദാര്‍ഥങ്ങളുണ്ടെന്ന് കേസന്വേഷിക്കുന്ന ഡി വൈ എസ് പി സുദര്‍ശന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു. അതിനിടെ മണിക്കൊപ്പം പാടിയിലുണ്ടായിരുന്ന നടന്മാരെ വീണ്ടും ചോദ്യം ചെയ്യും. സാബുവിനൊപ്പം മണിയെ കാണാനെത്തിയ വിനോദ് Read More …

തറപറ്റിക്കാന്‍….?…

തവനൂര്‍: മലപ്പുറത്തെ തിരഞ്ഞെടുപ്പു മാമാങ്കത്തില്‍ പൊടിപാറുന്ന പോരാട്ടത്തിന് ഇത്തവണയും തവനൂര്‍ സാക്ഷ്യം വഹിക്കുമെന്നുറപ്പ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ടി.ജലീലിന്റെ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ വീറുറ്റതും കടുപ്പമേറിയതുമാക്കുക. 2006 ല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കുറ്റിപ്പുറത്തുനിന്നു തുടങ്ങിയ ജലീലിന്റെ തേരോട്ടം മൂന്നാം അങ്കത്തിലാണ് എത്തിനില്‍ക്കുന്നത്. നിയമസഭാ നിയോജകമണ്ഡലം വിഭജനത്തെ തുടര്‍ന്ന് 2011 ല്‍ നിലവില്‍ വന്ന തവനൂര്‍ മണ്ഡലത്തില്‍ Read More …

മല്‍സരിക്കില്ല

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് പിടിവാശിയില്ല. പത്തനാപുരം സീറ്റില്‍ ആരു മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അഴിമതിയുടെ കൂത്തരങ്ങാണ് യുഡിഎഫ് സര്‍ക്കാരെന്നും സര്‍ക്കാരിനെ

വിമാനം തകര്‍ന്ന് 62 മരണം

റോസ്‌തോവ്:  ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്‌ളൈദുബായി ബോയിങ് യാത്രാവിമാനം തകര്‍ന്നു 62 മരണം. റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക  നിഗമനം. അതേ സമയം 62 പര്‍ മരിച്ചതായി റഷ്യയിലെ പ്രദേശിക മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 44 Read More …

ഇടതു വൈകുമ്പോള്‍ ലീഗ് മുന്നേറുന്നു

മലപ്പുറം:  ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുമ്പോള്‍ മലപ്പുറത്ത് പ്രഖ്യാപിച്ച ലീഗ് സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന്റെ ആദ്യ ഘട്ടം കടക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കി ലീഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ജില്ലയിലെ ഇടതുമുന്നണി തിരുവനന്തപുരത്ത് നിന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കാക്കുയാണ്. ജില്ലയിലെ ലീഗ് സ്ഥാനാര്‍ഥികള്‍ മതസ്ഥാപന മേധാവികളടക്കമുള്ള പ്രമുഖരെയെല്ലാം കണ്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തില്‍ സീറ്റ് Read More …