ക്ഷേത്രത്തിലേക്ക് ടിപ്പര്‍ ഇടിച്ച് കയറി 2 പേര്‍ മരിച്ചു

മലപ്പുറം: എടപ്പാളിനടുത്ത് മോതൂര്‍ തിരുമാണിയൂര്‍ കല്ലുപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉള്‍സവത്തിനിടെ മണ്ണ് കടത്തിയ ടിപ്പര്‍ ക്ഷേത്രത്തിലേക്ക് ഇടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്ക്. കല്ലുപറമ്പ് ദിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. ഉല്‍സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ നടന്ന താലം എഴുന്നള്ളിപ്പിനിടയിലേക്ക്  അമിത  വേഗതയില്‍ ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു Read More …

ശോഭയെ പിണക്കിയാല്‍

പാലക്കാട്: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതിന് ഏറ്റവും അനുകൂല സാഹചര്യം നിലനിലക്കുന്ന രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് തിരിച്ചടിയായി പാലക്കാടന്‍ രാഷ്ട്രീയം. ബി ജെ പിയിലെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് പുതിയ വിവാദം. പാലക്കാട് ബി ജെ പിക്ക് സ്വാധീനമുള്ള സ്ഥലമാണ്. നഗരഭരണത്തില്‍ പോലും Read More …

ജനാധിപത്യ കോണ്‍ഗ്രസ്സിലേക്ക്

മലപ്പുറം:  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചത്.  ജോണി നെല്ലൂര്‍ എം എല്‍ എക്ക് സീറ്റ് നിഷേധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അവഗണന നേരിടേണ്ടി Read More …

കീറാമുട്ടി തിരുവാമ്പാടി

കോഴിക്കോട്:  യു ഡി എഫിന് കീറാമുട്ടിയാവുകയാണ് തിരുവാമ്പാടി മണ്ഡലം. സഭയെ പിന്തുണയ്ക്കണമോ അതോ ഭരണതുടര്‍ച്ചക്ക് നിര്‍ണായകമാവുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ വേണമോ എന്ന ആശയകുഴപ്പത്തിലാണ് യു ഡി എഫ് നേതൃത്വം. സഭ കടുപ്പിച്ചാണ്. ഒപ്പം ലീഗും. പാണക്കാട് തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ അതു മാറ്റുക ലീഗിന് ചിന്തിക്കാന്‍ കഴിയില്ല. അതേ പോലെ Read More …

റഹ്മാന്‍ പച്ചയോ ചുകപ്പോ

മലപ്പുറം: മുസ്ലിം ലീഗിന്റെ പത്തനാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ പരമാവധി സീറ്റുകള്‍ സ്വതന്ത്രന്‍മാരെ ഉപയോഗിച്ച് പിടിച്ചെടുക്കാമെന്ന ഇടതുപക്ഷത്തിന്റെ തന്ത്രം തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത കെ ടി ജലീലിനെ ഇക്കുറിയും തവനൂരില്‍ മത്സരിക്കും. താനൂരിലാണ് മറ്റൊരു മത്സരം. സിറ്റിംഗ് എം എല്‍ എ അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരെ മത്സരിക്കുക വി അബ്ദുറഹിമാനാവും. എല്‍ Read More …

ലീഗിന് കുഞ്ഞു ഭീഷണി

കൊല്ലം: തെരഞ്ഞെടുപ്പു ഗോദയില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന മുസ്ലിം ലീഗിന് സ്വന്തം പാളയത്തില്‍ തന്നെ പടയൊരുക്കും. കൊല്ലം ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ എ.യൂനസ് കുഞ്ഞാണ് വിമതഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരവിപുരം സീറ്റ് വിട്ടുകൊടുത്ത് ചടയമംഗലം എറ്റെടുക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തെയാണ് ജില്ലാ പ്രസിഡന്റ് എതിര്‍ക്കുന്നത്. ഇരവിപുരമില്ലെങ്കില്‍ കരുനാഗപ്പള്ളി സീറ്റെങ്കിലും കിട്ടണം. അല്ലെങ്കില്‍ താന്‍ Read More …

ഒടുവില്‍ ആര്യാടന്‍

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പത്തനാംപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസില്‍ പ്രതിരോധിക്കാന്‍ ഒരു നേതാവേ യു ഡി എഫില്‍ ഉണ്ടായിരുന്നുള്ളൂ…കാലങ്ങളായി ആര്യാടന്‍ മുഹമ്മദ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേതാവിനെ തന്നെയാണ് സംസ്ഥാന യു ഡി എഫ് നേതൃത്വം കാണുന്നത്. ഇതിനിടെയാണ് സാക്ഷാല്‍ ആര്യാടന്‍ മുഹമ്മദ് ഒരു പ്രഖ്യാപനം നടത്തുന്നത്. ഇനി തെരഞ്ഞെടുപ്പ് Read More …

മണിയെ കാത്ത് മണി കൊടുത്ത ആംബുലന്‍സുകള്‍

തൃശൂര്‍: മണിയുടെ അന്ത്യയാത്രയില്‍ കൂടെ പോകാനെത്തിയത് മണി തന്നെ നല്‍കിയ ആംബുലന്‍സുകള്‍. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി സംഭാവന ചെയ്ത ആംബുലന്‍സുകള്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ കലാഭവന്‍മണിയുടെ മൃതദേഹം കാത്തുകിടന്നു. തൃശൂരിലെ സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കേരളത്തില്‍ പലയിടത്തായി കലാഭവന്‍ മണി നല്‍കിയ പത്ത് ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് Read More …