ആ ചിരി ചിതയെടുത്തു

ചാലക്കുടി: ചിരിയുടെ മണിമാല ചിതയിലൂര്‍ന്നു വീണു. മലയാളിയെ ചിരിപ്പിച്ച് കടന്നു പോയ കലാകാരന്‍ അഗ്്‌നിനാളങ്ങളിലമര്‍ന്നു. ചിതക്കു ചൂറ്റും ആരാധകരുടെ വിങ്ങിയ മനസ്സുകള്‍ മാത്രം. അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണി ഓര്‍മ്മയായി. നാല്‍പത്തിയഞ്ചാം വയസ്സില്‍ കരള്‍രോഗം മൂലം ജീവതത്തില്‍ നിന്ന് വിടചൊല്ലിയ കലാഭവന്‍ മണിക്ക് കലാകേരളം സ്‌നേഹം തിങ്ങിയ യാത്രയയപ്പാണ് നല്‍കിയത്. ഇന്നലെ തൃശൂരിലും ചാലക്കിടിയിലുമെത്തിയ ജനസാഗരം Read More …

മലപ്പുറം സ്വദേശികള്‍ക്ക് വധശിക്ഷ

കുവൈത്ത്:  മയക്കുമരുന്നു കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് കുവൈത്തില്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. മലപ്പുറം സ്വദേശികളായ മുസ്ഥഫ ശാഹുല്‍ ഹമീദ് , അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങാത്തോട്ടത്തില്‍ എന്നിവരാണ് മലയാളികള്‍. ശ്രീലങ്കന്‍ സ്വദേശിയാണ് മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം ഏപ്രലില്‍ ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ജഡ്ജ് മുതൈബ് അല്‍ അരീദി ശിക്ഷ വിധിച്ചത്.

മണി മുഴക്കം നിലച്ചു

കൊച്ചി: സാധാരണക്കാരന്റെ ജീവിതത്തിലേക്കിറങ്ങിയെത്തിയ ഹാസ്യനടന്‍ കലാഭവന്‍ മണിക്ക് ആകസ്മിക മരണം. 45 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പെട്ടെന്ന് കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണി രാത്രി ഏഴരയോടെയാണ് മരിച്ചത്.മണിയിടെ പെട്ടെന്നുള്ള മരണം സിമാന ലോകത്തെയും തെന്നിന്ത്യയിലെ അദ്ദേഹത്തിന്റെ ആരാധകരെയും ഞെട്ടിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പോലും മണി പലയിടങ്ങിലും ഉല്‍സവ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. Read More …

സ്വതന്ത്രന്‍മാരെ കിട്ടാനുണ്ടോ?

മലപ്പുറം-മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സ്വതന്ത്രന്‍മാരെ വലവീശുന്നു. ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്.വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രമായിരിക്കും സി.പി.എമ്മിന്റെ പ്രമുഖര്‍ മല്‍സരിക്കുന്നത്. മറ്റു മണ്ഡലങ്ങളില്‍ മുസ്്‌ലിം ലീഗിനോട് പോരാടാന്‍ കെല്‍പ്പുള്ള സ്വതന്ത്രരെയാണ് തേടുന്നത്. ഇടതുപക്ഷത്തിന് പ്രമുഖരായ നേതാക്കളുള്ളത് സി.പി.എമ്മില്‍ മാത്രമാണ്. മറ്റു ഘടകകക്ഷികള്‍ക്കൊന്നും നിയമസഭയില്‍ മല്‍സരിച്ച് വിജയിക്കാന്‍ കെല്‍പ്പുള്ള Read More …

സ്ത്രീകളോട് വിവേചനമെന്ന് ജസ്റ്റിസ് കമാല്‍പാഷ

കോഴിക്കോട്: മുസ്ലിം വ്യക്തി നിയമത്തില്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യമെന്നും സ്ത്രീകളോട് വിവേചനമെന്നും ജസ്റ്റിസ് കമാല്‍ പാഷ. ഖുര്‍ ആനില്‍ പറയുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലിം സ്ത്രീകളോട് Read More …

ഈ കോട്ടയില്‍ പച്ചക്കൊടിമാത്രം

മലപ്പുറം: മലപ്പുറം, താനൂര്‍, കൊണ്ടോട്ടി- ഏത് നിയമസഭാ തെരഞ്ഞെടുപ്പാകട്ടെ പച്ചപ്പതാക വിട്ടൊരു ജനവിധി ഈ മണ്ഡലങ്ങളില്ല. 2006ല്‍ മുസ്ലിം ലീഗിന്റെ സിംഹങ്ങളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പരാജയം രുചിച്ച തെരഞ്ഞെടുപ്പിലും ഈ മൂന്നു മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ലീഗിനെ വിട്ട് മാറിചിന്തിച്ചില്ല. സംസ്ഥാനത്ത് തന്നെ ഇത്തരം അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നത് Read More …

ഭീകരര്‍ രാജ്യത്ത്

ന്യൂഡല്‍ഹി: പത്തു ഭീകരകര്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം പാകിസ്ഥാന്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലും ക്ഷേത്രങ്ങളിലും അതി ജാഗ്രത നിര്‍ദേശം. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി വരുകയാണ്. മഹാ ശിവരാത്രി മഹോത്സവം ആഘോഷമായി നടത്തുന്ന ക്ഷേത്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ദക്ഷിണ കച്ച് സൂപ്രണ്ട് മക്രന്ദ് ചൗഹാന്റെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. Read More …

പ്രയോഗിച്ചത് അസ്‌ട്രോണമി ലേസര്‍?

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പതിച്ചത് അസ്‌ട്രോണമി ഗ്രീന്‍ ലേസറാണെന്ന് സൂചന. പ്രാഥമികാന്വേഷണം നടത്തിയ എയര്‍ ട്രാഫിസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച രാത്രി ദുബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിലാണ് ലേസര്‍ രശ്മി പതിച്ചത്. പരപ്പനങ്ങാടി-ബേപ്പൂര്‍ തീരമേഖലയില്‍ നിന്നാണ് ഇത് പ്രയോഗിച്ചതെന്നാണ് കണ്ടെത്തല്‍. 2000 അടി ഉയരത്തില്‍ വിമാനമെത്തിയപ്പോഴാണ് ലേസര്‍ Read More …