കോണ്‍ഗ്രസ്സ് ലിസ്റ്റ് തയ്യാറായി

തിരുവനന്തപുരം:  കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല  എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു.  തെരഞ്ഞെടുപ്പു പ്രചാരണ Read More …

വാഹനാപകടം രണ്ട് പേര്‍ മരിച്ചു

പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട്ട് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലായില്‍ നിന്നും ബാംഗളൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീസക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം.  അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന Read More …

ഡിവൈഎഫ്‌ഐ സമ്മേളനത്തിന് തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് Read More …

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും.  നേമത്ത് കരമന-കളിയിക്കാവിള നാല് വരി ദേശീയപാതയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളജ് കവാടത്തിന് സമീപമെത്തിയ മുഖ്യമന്ത്രിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം ഉപയോഗിച്ച് മാറ്റി. Read More …

വി എസ്സും പിണറായിയും മല്‍സരിക്കുന്നതില്‍ തെറ്റില്ല

വി എസ്സ് അച്ചുതാനന്ദനും  പിണറായി വിജയനും തെരഞ്ഞെടുപ്പില്‍ മല്‍സരക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യം ഇടത്പക്ഷത്തിനില്ല. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നും കൊടിയേരി പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരെ രംഗത്ത് വരുന്നവരെ പ്രോല്‍സാഹിപ്പിക്കുമെന്നും കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ Read More …

മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു ഓസ്‌കാര്‍

ലോസ്ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലറുടെ സംവിധാനം മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിംഗ്, ശബ്ദ എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നീ പുരസ്‌കാരങ്ങളാണ് ‘മാഡ്മാക്‌സിനെ’തേടിയെത്തിയത്. ‘ദി റെവെനന്റ്’എന്ന ചിത്രത്തിലൂടെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച അഭിനേതാവ്. ‘റൂം’ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ Read More …

കണ്ണൂരില്‍ വിമാനമിറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുളള ആദ്യവിമാനമിറങ്ങി. രാവിലെ 9.02 നാണ് ബെംഗ്ലുരുവില്‍ നിന്നെത്തിയ വ്യോമസേനയുടെ കോഡ് രണ്ട് ബി വിമാനമാണ് റണ്‍വെയില്‍ ഇറങ്ങിയത്. മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍ നമ്പ്യാരാണ് വിമാനം പറത്തിയത്. ഏപ്രണില്‍ വിമാനമിറങ്ങിയ ശേഷം പൈലറ്റുമാര്‍ക്ക് സ്വീകരണം നല്‍കി. വിമാനത്തില്‍ വി ഐ പി കളാരുമുണ്ടാവരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.  മുഖ്യമന്ത്രിയും ഉന്നത ഉദ്ദ്യോഗസ്ഥരും ഹെലികോപ്റ്ററിലാണ് എയര്‍പോര്‍ട്ടില്‍ Read More …

സിപിഎമ്മുമായി സഹകരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി:  വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി പി എമ്മുമായുളള ധാരണയ്ക്ക് ഹൈക്കമാഡിന്റെ അനുമതി. ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബാഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാഡ് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന്  സിപിഎം ബാഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിന്നു. Read More …