14 പേരെ കൊലപ്പെടുത്തി

താനെ:  കുടുംബത്തിലെ  പതിനാലുപേരെ കൊലപ്പെടുത്തി 35 കാരന്‍ തൂങ്ങിമരിച്ചു. ഏഴുകുട്ടികളും ഭാര്യഉള്‍പ്പെടെ ആറു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കെലപ്പെടുത്തിയത്. മൂര്‍ച്ചയുളള കത്തികൊണ്ട് കഴുത്തറുത്താണ് കൊലപാതകം.  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഹസന്‍ വാറേക്കര്‍ ആണ് കൊലപാതകം ചെയ്തത്.  വാറേക്കറിന്റെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ടവരെല്ലാം. കൈയ്യില്‍ കത്തിയുമായി തൂങ്ങി മരിച്ചനിലയിലാണ് ഹസനെ കണ്ടെത്തിയത്. സംഭവത്തില്‍ പരുക്കേറ്റ സുബിയ സര്‍ബര്‍ എന്ന Read More …

മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടു

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടയം കാണക്കാരിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരിക്കേറ്റു. കാറിന്റെ ജനാലയുടെ ചില്ല് തെറിച്ചു വീണു ഗണ്‍മാന്‍ അശോകന്റെ കൈയ്ക്കും പരിക്കേറ്റു. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട Read More …

രാഷ്ട്രപതിക്ക് ഊഷ്മളമായ യാത്രയയപ്പ്

മലപ്പുറം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക യാത്രയയപ്പ് നല്‍കി.  ഫെബ്രുവരി 26 നാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് തൃശൂരിലും 27 ന് കോഴിക്കോട് സൈബര്‍ പാര്‍ക്കിലും നടന്ന വിവിധ പരിപാടികള്‍ക്ക് ശേഷം 3.35-ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഇന്ത്യന്‍ എയര്‍ Read More …

കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. Read More …

കെ എച്ച് ആര്‍ എ ഭവന്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ ആസ്ഥാനമായ കെ എച്ച് ആര്‍ എ ഭവന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ പദ്ധതികളിലുള്‍പ്പെടുത്തിയ ഹോട്ടല്‍ വ്യവസായത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുകിട വ്യവസായത്തിന്റെ ആനുകൂല്യങ്ങള്‍ ഹോട്ടല്‍മേഖലയ്ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ Read More …

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച ഗുരുതരമാകുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുനവനന്തപരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേപ്പിച്ച ഇദ്ദേഹത്തെ വിദഗ്ത ചികില്‍സക്കായി കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയിലും രോഗം അലട്ടിയതിനെത്തുടര്‍ന്ന് അദ്ദേഹം Read More …

അഞ്ചാം മന്ത്രി കളം മാറുന്നു

മലപ്പുറം- ലീഗിന്റെ അഞ്ചാം മന്ത്രി കളം മാറാനൊരുങ്ങുന്നു. മന്ത്രി മഞ്ഞളാംകുഴി അലി ഇത്തവണ പെരിന്തല്‍മണ്ണയെ കൈവിടാനൊരുങ്ങുകയാണ്. കോട്ടക്കലിലേക്ക് കളംമാറാനാണ് അലിയുടെ നീക്കം. മുസ്്‌ലിം ലീഗ് നേതൃത്വം ഇതിന് അനുവാദം നല്‍കിയാല്‍ ഇത്തവണ അലി കോട്ടക്കലില്‍ നിന്ന് ജയിച്ച് കയറും. സിനിമയില്‍ നിന്ന് ഇടതുപക്ഷത്തുകൂടി രാഷ്ട്രീയത്തിലെത്തി പിന്നീട് മുസ്്‌ലിം ലീഗിലൂടെ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് ഇത്തവണയും സീറ്റ് Read More …

രണ്ടില കൊഴിയുന്നുവോ?

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് അടക്കാന്‍ ഉദ്ദേശിച്ച ഉള്‍പാര്‍ട്ടി വിവാദം പൊട്ടിപ്പുറത്താവുന്നു. പാര്‍ട്ടി ലീഡര്‍ മാണിയെ തളയ്ക്കാന്‍ ശ്രമിക്കുന്ന പി ജെ ജോസഫിന് ഒപ്പം നില്ക്കുന്നവര്‍ നല്കുന്ന തിരിച്ചടി പാരയാവുകയാണ്. മാണിയുമായി വിലപേശുമ്പോള്‍ ഒപ്പം നില്ക്കുന്ന നേതാക്കള്‍ ഇടതുമുന്നണിയില്‍ ചേക്കാറാന്‍ നടത്തുന്ന ശ്രമമാണ് ജോസഫിന് വിനയാവുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് Read More …