സി പി എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളാകുന്നു: രമേശ് ചെന്നിത്തല

കാസര്‍കോട്:  സി പി എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ ചെറുപ്പളശ്ശേരിയിലും സി പി എം ഓഫീസുകളില്‍ യുവതികളെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത് ഇതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേകുറിച്ച്‌ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read More …

മുനമ്ബത്തേത് മനുഷ്യക്കടത്താണെന്ന് പറയാനാകില്ല; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുനമ്ബത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ല. മനുഷ്യ കടത്താണെന്നു പറയണമെങ്കില്‍ ഇരകളെ കണ്ടെത്തണം. ബോട്ടില്‍ പോയവര്‍ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നുംമുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ട് എവിടേക്കാണ് പോയതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ Read More …

സംസ്ഥാനത്താകെ ഇടത് തരംഗം, ​2004 ആവര്‍ത്തിക്കും: കോടിയേരി

തിരുവനന്തപുരം: സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് തകര്‍ന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരമൊരു മുന്നണിക്ക് എങ്ങനെ ജനങ്ങളെ നയിക്കാന്‍ സാധിക്കുമെന്നും,​ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ പോലും യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് ബദലല്ല കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെത് മൃദു വര്‍ഗീയ സമീപനമെന്നും കോടിയേരി കുറ്റപ്പെടുത്തി. 2004 പോലെ ഒരു ഇടത് തരംഗം ഇത്തവണയും Read More …

ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞ എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമലയില്‍ കുടുംബസമേതം ദര്‍ശനത്തിനെത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പമ്ബ പൊലീസ് കേസ് എടുത്തു. ചെന്നൈ സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ Read More …

കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി

തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കായുള്ള മൊറട്ടോറിയം നപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍ രംഗത്ത്. കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകളെല്ലാം ഇറക്കിയെന്നും മറ്റ് നടപടികള്‍ വൈകിയതിനു കാരണം ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രിസഭാ തീരുമാനം വന്നാല്‍ ഉടന്‍ ഉത്തരവ് ഇറങ്ങേണ്ടതാണെന്നും എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

സുരേന്ദ്രന്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി, പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി

പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കായുളള കാത്തിരിപ്പ് പത്തനംതിട്ടയില്‍ നീളുന്നു. അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കളാരും മനസു തുറക്കുന്നില്ല. ഡല്‍ഹിയില്‍ പ്രഖ്യാപിക്കും എന്നേ പറയുന്നുളളൂ. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ മരണം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതെന്ന് നേതൃത്വം വിശദീകരിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച ആര്‍.എസ്.എസ് നേതൃത്വം വിഷയത്തില്‍ എത്രയും പെട്ടെന്ന് Read More …

ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കണം; രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച്‌ നേതാക്കള്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധി അമേഠി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കര്‍ണാടകത്തില്‍ ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം Read More …

കശ്മീരിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് പിഡിപി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലാണ് പിഡിപി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തത്. ജമ്മു പൂഞ്ച്, ഉദ്ധംപുര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണിത്. 2014-ല്‍ ഇവിടെ കോണ്‍ഗ്രസ് രണ്ടാം Read More …