സര്‍ക്കാര്‍ ഭൂമി വില്‍പന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ ഭൂമാഫിയ ശ്രമിച്ച സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി 20 ഏക്കര്‍ മിച്ചഭൂമി വിട്ടുകിട്ടാന്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ 10,​000 രൂപ കൈക്കൂലി വാങ്ങിയ വിവരം ഒരു സ്വകാര്യ ടെലിവിഷന്‍ Read More …

കാവേരി പ്രശ്നം: വ്യാഴാഴ്ച തമിഴ് നാട്ടില്‍ ബന്ദ്

ചെന്നൈ : കാവേരി മാനേജ്മെന്റ് ബോര്‍ഡ്(സിഎംബി) രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച്‌ വ്യാഴാഴ്ച തമിഴ്നാട്ടില്‍ ബന്ദ് നടത്താന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് തീരുമാനം. സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്താനും യോഗത്തില്‍ ധാരണയായി. Read More …

ക്രിമിനല്‍ കോടതിയലക്ഷ്യം: ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല

കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകില്ല. കോടതിയില്‍ ഹാജരാകുന്നതിന് ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ഡിജിപി Read More …

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈകോടതി നിര്‍ദേശം. ഇതിനായി കോടതി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാരന്‍റെ വാദം ഹൈകോടതി തള്ളി. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദല്‍ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹൈകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ Read More …

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല;രവിശങ്കര്‍ പ്രസാദ്

ബെംഗളൂരു: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് എന്നാണ്. എന്നാല്‍ ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ Read More …

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയതിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു എ പി എ ചുമത്തിയതെന്ന് ആരോപിച്ച്‌ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ Read More …

ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ 54 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

കുവൈറ്റില്‍ തൊഴിലാളികളെ കയറ്റിയ ബസ്സുകള്‍ കൂട്ടിയിടിച്ചു; മലയാളികളുള്‍പ്പെടെ 15 മരണം

കുവൈത്ത് സിറ്റി: കുവൈറ്റിന്റെ വടക്കന്‍ മേഖലയില്‍ ഇന്നുണ്ടായ വാഹനപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തൊഴിലാളികളെ കയറ്റിയ 2 ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. മരിച്ച തൊഴിലാളികളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണു സൂചന. ഗള്‍ഫ് സ്പിക്, ഇസ്‌കോ, എന്നീ കമ്ബനികളിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത് എന്നാണു ആദ്യ സൂചന