ശത്രുവിനെതിരെ വിശാലമുന്നണിയാണ് വേണ്ടത്: പിണറായിക്ക് കാനത്തിന്റെ മറുപടി

മലപ്പുറം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ പിണറായി വിജയന്റെ നിലപാട് അതേ വേദിയില്‍ തള്ളി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ശത്രുവിനെതിരെ വിശാല ഐക്യമുന്നണിയാണ് വേണ്ടതെന്ന് കാനം പറഞ്ഞു. കേരളത്തിലെ സാഹചര്യം വെച്ചല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്ന പിണറായിയുടെ പ്രസ്താവനയക്കാണ് കാനത്തിന്റെ മറുപടി. സിപിഐയുടെ സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച Read More …

ഇടതുഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി : രമേശ് ചെന്നിത്തല

കൊച്ചി : പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നയിച്ച ‘ജനങ്ങള്‍ക്കൊപ്പം’ പദയാത്രയുടെ പെരുമ്ബാവൂരില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടിക്കൊല്ലുന്നവര്‍ക്കും തല്ലിക്കൊല്ലുന്നവര്‍ക്കും കുത്തിക്കൊല്ലുന്നവര്‍ക്കും സംരക്ഷണ കവചം ഒരുക്കുന്നവരായി പിണറായിയുടെ ഭരണത്തില്‍ പോലീസിനെ നിര്‍ജീവമാക്കിയെന്നും, അന്വേഷണ വിവരങ്ങള്‍ Read More …

അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി: അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യാന്‍ നടപടി എടുക്കും. കുടുംബശ്രീ ലേബര്‍ ബാങ്ക് വഴി ജോലിയും ഉറപ്പാക്കും. എല്ലാവര്‍ക്കും കൃത്യമായി റേഷന്‍ നല്‍കാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേര്‍തിരിവില്ലാതെ കമ്മ്യൂണിറ്റി Read More …

ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി തലവനായ അന്വേഷണ കമ്മിഷനില്‍ ആഭ്യന്തര നിയമ സെക്രട്ടറിമാരും അംഗങ്ങളാണ്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് Read More …

കുമ്മനത്തിനെതിരെ അശ്ലീല പോസ്റ്റുകള്‍; പരാതിയുമായി ബിജെപി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിജെപി. കുമ്മനത്തെ അപവാദവും അശ്ലീലവുമായ കാര്യങ്ങള്‍ ചിത്രീകരിച്ചെന്നുകാട്ടി ബിജെപി ലീഗല്‍ സെല്‍ എറണാകുളം റൂറല്‍ എസ്പിക്കു പരാതി നല്‍കി. ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്വീനര്‍ കെആര്‍ രാജഗോപാലാണു പരാതി നല്‍കിയത്. കുമ്മനത്തെ വ്യക്തിഹത്യ ചെയ്യാന്‍ അടിസ്ഥാനമില്ലാത്ത കുപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുകയാണ്. ഇത്തരം Read More …

ശുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സംഗീതിനെ വിശദമായ ചോദ്യം Read More …

ഇവാന്‍കാ ട്രംപിന്റെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന്റെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ. കാനഡയിലെ വാന്‍കൗറിലുള്ള ഹോട്ടലുമായി ബന്ധപ്പെട്ട് ഇടപാടുകളാണ്‌അന്വേഷിക്കുന്നതെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല.

ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ പൊലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. അതേസമയം മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്നും മധുവിനെ മുക്കാലിയിലേക്ക് Read More …