സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ Read More …

നീചന്മാര്‍പോലും സ്വീകരിക്കാത്ത അധമസംസ്‌കാരമാണ് ബല്‍റാമിന്റെതെന്ന് പന്ന്യന്‍

തിരുവനന്തപുരം: വി.ടി ബല്‍റാമിന്റെ എ.കെ.ജി പരാമര്‍ശത്തിനെതിരെയുള്ള വിമര്‍ശനം തുടരുന്നു. മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ് വി.ടി ബല്‍റാം പ്രകടിപ്പിച്ചതെന്ന് പറഞ്ഞ് വളരെ രൂക്ഷമായ ഭാഷയിലാണ് സി.പി.!ഐ നേതാവ് പന്ന്യന്‍ ഇതിനോട് പ്രതികരിച്ചത്.   എ.കെ.ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. മഹാനായ കമ്മൂണിസ്റ്റ് പോരാളി Read More …

ശബരിമല വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്നശേഷം വരുമാനമായി ലഭിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് കോടിയോളം രൂപ. ശബരിമലയിലെ വരുമാനത്തില്‍ ഏറ്റവുംകൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത് കാണിക്ക ഇനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള് ഒന്നരക്കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ആദ്യത്തെ ആറുദിവസംമാത്രം ഒന്‍പതരക്കോടി രൂപ കാണിക്കയായി ലഭിച്ചു.   ഭക്തര്‍ കാണിക്കയായി ഇടുന്ന നോട്ടുകളും നാണയങ്ങളും വേര്‍തിരിച്ച് എണ്ണിതിട്ടപ്പെടുത്തിയശേഷം ബാങ്കിലേക്ക് Read More …

‘എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് ധരിക്കരുത്’ ; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

കൊല്ലം : എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് ധരിക്കേണ്ടെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ് പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി പൊലീസിന് കര്‍ശന താക്കീത് നല്‍കിയത്. Read More …

‘ഇതിലും ഭേദം ബല്‍റാം തുണി അഴിച്ച് ഓടുന്നതായിരുന്നു’; ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

എ.കെ.ജി യെ അധിക്ഷേപിച്ച വി.ടി ബെല്‍റാം എംഎല്‍എ ക്കെതിരെ വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു

വ്യക്തിപരമായ അധിക്ഷേപങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്‌പോള്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം.     ബല്‍റാമിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി മന്ത്രിസഭയിലുള്ളവര്‍ മറ്റുള്ളവരെ പുലഭ്യം പറയുന്‌പോള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ചിദംബരം

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജമ്മു കാഷ്മീരിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് കാലകാലങ്ങളായി തങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരം സര്‍ക്കാരിനെ വിമര്‍ശിച്ചത്. കാഷ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിംഗും അടല്‍ ബിഹാരി വാജ്‌പേയും Read More …

വീണ് കിട്ടിയ അവസരമായി കരുതി ബല്‍റാമിനെ മുക്കാമെന്ന് കരുതേണ്ട: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഒരു പരാമര്‍ശത്തിന്റെ പേരില്‍ വീണ് കിട്ടിയ അവസരമായി കരുതി വി.ടി ബല്‍റാമിനെ ചവിട്ടി മുക്കിക്കളയാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വളര്‍ന്ന് വരുന്ന കോണ്‍ഗ്രസ് നേതാവിന് ചേര്‍ന്നതല്ല പരാമര്‍ശം. തെറ്റ് ബല്‍റാം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റ് പറ്റി എന്ന് കരുതി എല്ലാവരും കൂടി തമസ്‌കരിക്കുന്ന രീതി ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു