പ്രശസ്തിക്കു വേണ്ടി ജനകോടികളുടെ ഹൃദയവികാരത്തെ ആക്രമിക്കരുത്,വിടി ബൽറാമിന് പിണറായിയുടെ മുന്നറിയിപ്പ്

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് – എ കെ ജിയെ അവഹേളിച്ച എം എൽ എ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. Read More …

എ കെ ജി പരാമര്‍ശം: ബല്‍റാമിനെതിരെ ഉമ്മന്‍ചാണ്ടിയും

കോട്ടയം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ കൈവിട്ട് ഉമ്മന്‍ ചാണ്ടിയും. ബല്‍റാമിന്റെ പരാമര്‍ശം പരിധികടന്നുപോയി. എകെജിക്കെതിരെ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്

റാഞ്ചി: കാലീത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. തടവിന് പുറമേ ലാലു അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. റാഞ്ചി സി.ബി.ഐ പ്രത്യേക കോടതിയാണ് ലാലുവിനുള്ള ശിക്ഷ വിധിച്ചത്

മേഘാലയയില്‍ കോണ്‍ഗ്രസ് നിലംപതിക്കും: അമിത് ഷാ

ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2018ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമൊഴിയുമെന്നും തുടര്‍ന്നു ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മേഘാലയയുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനു സര്‍ക്കാര്‍ പ്രധാന്യം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി Read More …

വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്

മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ. പിസി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ മരണശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും പക്വതിയില്ലാത്ത വാക്കുകളാണ് ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അത്തരം ചര്‍ച്ചകള്‍ കേരളത്തിന് ആവശ്യമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എ.കെ.ജി Read More …

ഓഖി ദുരന്തം ; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും, ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ പോകേണ്ടതായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നേരത്തെ സാമ്ബത്തിക സഹായം നല്‍കേണ്ടതായിരുന്നുവെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെയും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്നും, Read More …

ധന കമ്മി കുറയ്ക്കും; ബജറ്റില്‍ തീരദേശത്തെ പ്രത്യേകം പരിഗണിക്കും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കര്‍ശന ചിലവ് നിയന്ത്രണത്തിലൂടെ ധന കമ്മി കുറയ്ക്കാനുള്ള നടപടികളാകും ഇത്തവണ ബജറ്റിലുണ്ടാകുകയെന്നും പുതിയ വന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിനു പകരം പ്രഖ്യാപിച്ചവ നടപ്പാക്കുന്നതിനാകും ഊന്നലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് പ്രത്യേക പരിഗണന ബജറ്റിലുണ്ടാകും. പാവങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കില്ല. ഓഖി വിതറിയ ദുരന്തത്തില്‍ നിന്നും സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. Read More …

വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്കാരം: വിഎം സുധീരന്‍

തിരുവനന്തപുരം: പൊതുവേദിയില്‍ തന്നെ അധിക്ഷേപിച്ചു സംസാരിച്ച എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. എസ്‌എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിപദത്തിലിരുന്ന് ഗുരു അരുതെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മാന്‍ഹോളില്‍ Read More …