ജിഎസ്ടി : ബജറ്റ് പ്രതിസന്ധിയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി പ്രതീക്ഷ തെറ്റിച്ചതിനാല്‍ വലിയ പദ്ധതികള്‍ക്കായി നീക്കിവയ്ക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെലവുകള്‍ ഗണ്യമായി കുറയ്‌ക്കേണ്ടി വരും. വാറ്റ് കുടിശിക പിരിച്ചെടുക്കും. ഇക്കാര്യത്തിനു മുഖ്യ പരിഗണന നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം ധനവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ Read More …

ഇന്ദിരയ്ക്ക് കഴിയാത്തത് നമുക്ക് സാധിച്ചു: 19 സംസ്ഥാനത്ത് ഭരണം കിട്ടിമോദി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ച് പിടിക്കുകയും ചെയ്തതോടെ ഇന്ദിരയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് സാധിക്കാത്ത വിജയമാണ് ഇന്ന് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 19 സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭരണം നടത്തുന്നത്. ഇത് ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും സാധിക്കാത്തതാണ്. അന്നവര്‍ 18 സംസ്ഥാനങ്ങളിലാണ് Read More …

പി.വി.അന്‍വറിന്റെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എപി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് മിന്നുന്ന പ്രകടനം; ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്നേറ്റം. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് ജില്ലാ Read More …

വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. അല്‍പം മുമ്ബ് ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനാണ് എം.പി വീരേന്ദ്രകുമാര്‍ രാജിക്കത്ത് കൈമാറിയത്. നേരത്തേ തന്നെ രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് മുകേഷ്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും മുകേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നുവെന്നും, പിന്നീട് നടി ‘നീതി കിട്ടണം’ എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചെന്നും മുകേഷിന്റെ മുകേഷ് Read More …

സസ്‌പെന്‍ഷനെ കുറിച്ച് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം : തനിയ്ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ഡിജിപി ജേക്കബ് തോമസ്. എന്തിനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് Read More …

ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ

ഡിജിപി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ് .   തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു Read More …