ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാനാകുമെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭുരിപക്ഷം തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചപ്പോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണം പിന്നീട് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും ഏറ്റെടുത്തിരുന്നു. വിജയം ആവര്‍ത്തിക്കുമ്‌ബോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധിക്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ബി.ജെ.പിയുടെ വാദം തള്ളിക്കളയുകയാണ് Read More …

രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണ് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയും സ്വജനപക്ഷപാതവും നടത്തി രാഷ്ട്രീയരംഗത്തെ ഒന്നാകെ മലിനപ്പെടുത്തിയ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുകയാണ് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ ചെയ്തതെന്നും കുമ്മനം വ്യക്തമാക്കി.   വികസനരാഷ്ട്രീയവും ജാതിരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഗുജറാത്തില്‍ Read More …

മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് ഹസന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.     ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.     ബിജെപി ഗുജറാത്തില്‍ വിജയിച്ചത് വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണെന്നും ഹസന്‍ ആരോപിച്ചു.

ബി ജെ പി സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കുംബി ജെ പി സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശമായ പൂന്തുറ സന്ദര്‍ശിക്കുമെന്ന് വിവരം. നേരത്തെ തീരപ്രദേശത്തെ സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുര്‍ന്ന് മോദി തീരപ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയായിരുന്നു. പൂന്തുറയിലെ സെന്റ്. തോമസ് സ്‌കൂളില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെവച്ച് മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നു Read More …

ജയിക്കുന്നവരാണ് രാജാവ്‌സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ പ്രതികരണവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നവരാണ് രാജാക്കന്‍മാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഇത് വികസനത്തിന്റെയും അമിത് ഷായുടെയും വിജയമാണ്. തങ്ങളുടെ നയങ്ങളും ഭരണവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഈ വിജയം അവകാശപ്പെട്ടതാണെന്ന് സ്മൃതി പറഞ്ഞു. തുടര്‍ച്ചയായ ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. Read More …

കശ്മീരില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കശ്മീര്‍: ജമ്മുകശ്മീരില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിച്ചിട്ടില്ലെന്ന് പി.ഡി.പിബി.ജെ.പി സഖ്യ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പട്ടിക പ്രകാരമാണ് ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദുക്കളെ കശ്മീരിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് വിശദീകരണം നല്‍കുകയായിരുന്നു സര്‍ക്കാര്‍.     കേന്ദ്ര Read More …

ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ഗുജറാത്തില്‍ ബിജെപിയെ തളര്‍ത്തി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാനായത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം നേട്ടത്തിലെത്തിക്കാനായില്ല.     Read More …

ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രണ്ടിടത്തും സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് Read More …