സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സഹകരണ ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എ.കെ. ബാലകൃഷ്ണനടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ജില്ലാ സഹകരണ ബാങ്കുകളിലെ പൂര്‍ണ്ണ അംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമാക്കിയതടക്കമുള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ Read More …

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും ; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും, നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും. ഈ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക Read More …

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും, സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന പ്രശ്‌നമാണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല,ഓഖി ദുരന്തമേഖല സന്ദര്‍ശിക്കവെ മന്ത്രിമാര്‍ക്കു നേരെയുണ്ടായ മല്‍സ്യതൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അവരുടെ സ്വന്തമാണ് മന്ത്രിമാരെന്നും, തൊളിലാളികളുമായി വിരോധംവച്ചു Read More …

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നല്‍കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബര്‍ 15ന് അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ കേസ് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി Read More …

ഗുജറാത്ത് മോഡല്‍ ഉപകാരപ്പെട്ടത് ഒരു ശതമാനത്തിന് മാത്രം മന്‍മോഹന്‍

രാജ്‌കോട്ട്: ഗുജറാത്ത് മോഡല്‍ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഉപകാരപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ ബി.ജെ.പി പ്രചരിപ്പിച്ച നുണകള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. അച്ഛാ ദിന്‍ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കുകള്‍ ആയിരുന്നു. ബി.ജെ.പിയുടെ നീണ്ട 22 വര്‍ഷത്തെ ഭരണത്തിന്റെ ഫലങ്ങളാണ് Read More …

തൃണമൂല്‍ കാട്ടാളത്തം: സിപിഐ എം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കൊല്‍ക്കത്ത:   ബംഗാളില്‍ തൃണമൂലുകാര്‍ സിപിഐ എം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഭര്‍ത്താവ് കേരളത്തില്‍ ജോലിചെയ്യുന്നതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. സിപിഐ എമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സജീവപ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് Read More …

മണിശങ്കര്‍ അയ്യര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് സസ്‌പെന്‍ഷന്‍ നാടകം: അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ ആരോപണവുമായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി രംഗത്ത്. കോണ്‍ഗ്രസിന്റെ തന്തപരമായ സസ്‌പെന്‍ഷന്‍ നാടകം ഇതിന് പിന്നിലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് Read More …