ഹിമാചലില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി

ഷിംല: ഹിമാചല്‍പ്രദേശില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി. ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയിലാണ് സംഭവം. കൂലിവേലക്കാരായ നേപ്പാള്‍ ദന്പതികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഭൂ ഉടമയുടെ മകനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയെ തുടര്‍ന്നു പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും Read More …

ഓഖി ദുരിത ബാധിതര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും ജീവനക്കാരും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്ബളം ഇതിനായി വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ ശമ്ബളം സംഭാവനയായി നല്‍കുക. ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു മാസത്തെ ശമ്ബളം സംഭാവന Read More …

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്ന്

മലപ്പുറം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്നാണെന്ന് റിമാന്‍ഡ് റ ിപ്പോര്‍ട്ട്. വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനെ കണ്ടെന്നാരോപിച്ചായിരുന്നു സഹപാഠികളുടെ പീഡനം. പ്രതികളായ ഇവര്‍ പൊതുവഴിയില്‍വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ച പ്രിന്‍സിപ്പല്‍ കേസില്‍ ഏഴാം പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയ ുന്നു. കഴിഞ്ഞ 30നാണ് Read More …

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തി. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് Read More …

തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് വി. എസിന്റെ പിന്തുണ

ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യക്ക് വേണ്ടിയുള്ള സമരപരിപാടിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍. സാധാരണക്കാരെയും പാവപ്പെട്ടവരെയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്‍ പ്രധാനമന്ത്രിക്ക് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനം വി.എസ്. Read More …

യോഗി ആദിത്യനാഥിന്റെ യുവ വാഹിനി സംഘടനയില്‍നിന്ന് 2500 പ്രവര്‍ത്തകര്‍ രാജി വച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയില്‍നിന്ന് 2500 പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രവര്‍ത്തകര്‍ രാജിക്കാര്യം അറിയിച്ചത്. ഉന്നത നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്‌ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളെ തുടര്‍ന്നുമാണു പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്നു രാജി വെച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകര്‍ സംഘടനയെ ദുരൂപയോഗം Read More …

മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കണക്കാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. ഇലക്‌ട്രോണിക്അച്ചടി മാധ്യമങ്ങള്‍ക്കും വാതില്‍പുറ പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച Read More …

തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ കപ്പലുകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തുമെന്ന് അറിയിപ്പു ലഭിച്ചു. നേവിയുടെ കപ്പല്‍ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക. നേവിയുടെ കപ്പല്‍ വൈകുന്നേരം 5 മണിയോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ Read More …