ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും, സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന പ്രശ്‌നമാണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല,ഓഖി ദുരന്തമേഖല സന്ദര്‍ശിക്കവെ മന്ത്രിമാര്‍ക്കു നേരെയുണ്ടായ മല്‍സ്യതൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അവരുടെ സ്വന്തമാണ് മന്ത്രിമാരെന്നും, തൊളിലാളികളുമായി വിരോധംവച്ചു Read More …

സര്‍ക്കാരിനോടുള്ള അതൃപ്തി; തോമസ് ഐസക്കിനെതിരെയും മത്സ്യതൊഴിലാളികള്‍ കലിതുള്ളി

തിരുവനന്തപുരം: ഓഖി ചുലിക്കാറ്റ് ദുരന്തബാധിത പ്രദേശമായ അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവരെ ആശ്വസിപ്പിച്ച ശേഷം തിരിച്ച് Read More …

മുഖ്യമന്ത്രി പിണറായിയെ തടഞ്ഞസംഭവം; വെളിപ്പെടുത്തലുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിഴിഞ്ഞത്ത് നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒരുസംഘം തടയാന്‍ ശ്രമിച്ചത്. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം സ്വദേശി രാജന്റെ വെളിപ്പെടുത്തല്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരികയാണ്. ഫേസ്ബുക്കിലൂടെയാണ് രാജന്‍ സത്യാവസ്ഥ തുറന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ആയിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനഃപൂര്‍വ്വം തന്നെ Read More …

പടയൊരുക്കം സമാപനം 14ന്; രാഹുല്‍ ഗാന്ധി എത്തും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ ‘പടയൊരുക്കം’ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ Read More …

ഓഖി ചുഴലിക്കാറ്റ്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; വിഎസ്

തിരുവനന്തപുരം:   കേരളത്തെ ദുരിതത്തിലാക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ഇതിനകം 36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്ഥാനത്തിന് അതിഭീകരമായ നാശവും, വേദനയുമാണ് ഉളവാക്കിയിട്ടുള്ളത് എന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് Read More …

ഓഖി ദുരന്തം; പ്രത്യേക പാക്കേജിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് ദുരിതം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിധിയില്‍ ഇളവ് നല്‍കും. പാക്കേജ് നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയെ രൂപീകരിച്ചു. ദുരിതബാധിതര്‍ക്കായുള്ള ചികിത്സ സഹായമുള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനസഹായം അടിയന്തരമായി വിതരണം Read More …

കോടിയേരി വിഴിഞ്ഞത്; മത്സ്യതൊഴിലാളികളെ കണ്ടു

വിഴിഞ്ഞം: ഓഖി നാശം വിതച്ച വിഴിഞ്ഞത്തെ തീരപ്രദേശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ലത്തീന്‍ സഭാ പ്രതിനിധികളെയും അദ്ദേഹം കണ്ടു. സാധ്യമായ സഹായമെല്ലാം മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ Read More …

ഓഖി ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപംനല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കാനാണ് പാക്കേജ്.നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപോയഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴില്‍ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ വിശദാംശങ്ങള്‍ ഫിഷറീസ്, Read More …