കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍ക്ക്​​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഹൗസ്​ സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു. യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ്​ പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്​​.

കോഴിക്കോട്​ ഹോട്ട്​സ്​പോട്ടില്‍ പാകപ്പിഴയെന്ന്​

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ല്‍ ഹോ​ട്ട്​​സ്​​പോ​ട്ട്​ ​പ്രദേശങ്ങള്‍ നി​ശ്ച​യി​ച്ച​തി​ല്‍ പാ​ക​പ്പി​ഴ​യെ​ന്ന്​ ആ​ക്ഷേ​പം. ഇൗ​മാ​സം 17ന്​ ​ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 15 വാ​ര്‍​ഡു​ക​ളി​ലും കോ​ഴി​ക്കോ​ട്​ കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​ഴു വാ​ര്‍​ഡു​ക​ളി​ലു​മാ​യി​രു​ന്നു ക​ര്‍​ശ​ന നി​യ​ന്ത്ര​ണം. കി​ഴ​ക്കോ​ത്ത് (12ാം വാ​ര്‍ഡ്), വേ​ളം (16), ആ​യ​ഞ്ചേ​രി (2), ഉ​ണ്ണി​കു​ളം (6), മ​ട​വൂ​ര്‍ (6), അ​ഴി​യൂ​ര്‍ (4, 5), ചെ​ക്യാ​ട് (10), തി​രു​വ​ള്ളൂ​ര്‍ (14), നാ​ദാ​പു​രം Read More …

അ​ന്ന് കാ​യ​ക്കൊ​ടി കൈ​വി​ട്ടി​ല്ല; ആ ​സ്നേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​നു മ​ട​ക്കിന​ല്‍​കി ദേശ്‌രാജ്‌

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി അ​തി​ഥി തൊ​ഴി​ലാ​ളി. രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ദേശ്‌രാജാ​ണ് കേ​ര​ള​ത്തി​നു സ​ഹാ​യ​ത്തി​ന്‍റെ കൈ​നീ​ട്ടി​യ​ത്. കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​ല്‍​കി​യ ദേശ്‌രാ​ജ്, നാ​ട്ടു​കാ​രാ​യ 550 കു​ടും​ബ​ങ്ങ​ള്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ നൂ​റോ​ളം പേ​ര്‍​ക്കും പ​ച്ച​ക്ക​റി കി​റ്റും ന​ല്‍​കി. മൂ​ന്നു ദി​വ​സ​ത്തോ​ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ളാ​ണ് ദേശ്‌രാ​ജ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. Read More …

റമദാനിലും ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്​താര്‍, തറാവീഹ്​ അടക്കമുള്ള ജമാഅത്ത്​ നമസ്​കാരങ്ങള്‍ തുടങ്ങിയവ പള്ളികളില്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച്‌​ മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്​ നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡില്‍ നിന്നും അകലം പാലിച്ച്‌ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് ഇന്ന് 1584 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 14,372 ആയി. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് പുതുതായി വന്ന 8 പേര്‍ ഉള്‍പ്പെടെ ആകെ 28 Read More …

വധഭീഷണി ഗൗരവമായെടുക്കുന്നു -കെ.എം. ഷാജി

കോഴിക്കോട്​: തനിക്കെതിരായ വധഭീഷണിക്ക്​ പിന്നില്‍ സി.പി.എം ​പ്രവര്‍ത്തകരാണെന്നും ഗൗരവമായെടുക്കുന്നതായും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. വധഭീഷണിയുണ്ടായപ്പോള്‍ നിയമപരമായി ഡി.ജി.പിയെ അറിയിച്ചതാണ്​​. പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. ഇന്‍റനെറ്റ്​ കോളുകളും മൊബൈല്‍ വഴിയുമുള്ള ഭീഷണിയുണ്ട്​. ഫേസ്​ബുക്കിലെ ഭീഷണികളെല്ലാം സി.പി.എം പ്രവര്‍ത്തകരില്‍നിന്നാണ്​. ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടാണ്​ ഷുഹൈബിനെയും ടി.പി. ചന്ദ്രശേഖരനെയുമെല്ലാം പിന്നീട്​ ​െകാന്നതെന്ന്​ ഷാജി പറഞ്ഞു. വധഭീഷണിയുണ്ടെന്ന്​ കാണിച്ച്‌ ​കെ.എം. ഷാജി Read More …

ലോക്ഡൗണ്‍ ലംഘിച്ച്‌ മത്സ്യ ബന്ധനം നടത്തിയ അഞ്ച് ബോട്ടുകള്‍ പിടികൂടി

കോഴിക്കോട് : ലോക്ഡൗണില്‍ പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലഭിച്ച ഇളവ് ദുരുപയോഗപ്പെടുത്തി മത്സ്യ ബന്ധനം നടത്തിയ അഞ്ച് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെ പുതിയാപ്പ, കൊയിലാണ്ടി മേഖലകളില്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്. ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് Read More …

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31 കാരന്; രോഗബാധ സമ്ബര്‍ക്കം മൂലം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്. അഴിയൂരില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്ബര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 കാരനായ ഇദ്ദേഹവും അഴിയൂര്‍ സ്വദേശിയാണ്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അഴിയൂരില്‍ ഏപ്രില്‍ 14 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ Read More …