വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കോവിഡ് ടെസ്റ്റ് ആരംഭിച്ച്‌ കേരളം

കോഴിക്കോട്: വേഗത്തില്‍ ഫലമറിയാന്‍ എക്‌സ്പര്‍ട്ട് സാര്‍സ് കോവിഡ് ടെസ്റ്റ് ആരംഭിച്ച്‌ കേരളം. എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിലൂടെ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് നടത്തുക. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചിപ്പ് അടിസ്ഥാനത്തില്‍ Read More …

16 വയസുകാരനെ പീഡിപ്പിച്ച സംഭവം ; മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് പിടികൂടിയത് . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് Read More …

‘കര്‍ണാടക മോഡല്‍’ കേരളത്തിലും; കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡ് പൊലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്ബ് തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. Read More …

സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

കേരളത്തില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കോടതിവിധി ലംഘിച്ച്‌ മദ്യ വില്പന ഉണ്ടാകില്ല. കേന്ദ്രനിര്‍ദേശങ്ങള്‍ അനുസരിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. വെയര്‍ ഹൗസുകള്‍ വഴി മദ്യ വില്പന നടത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നൈഹ ഫാത്തിമ നോവായി മറഞ്ഞു: പ്രായം കുറഞ്ഞ കൊവിഡ് ബാധിതക്കു രോഗം വന്ന വഴി അജ്ഞാതം, സമ്ബര്‍ക്കം ഉണ്ടായി എന്നത് നിഗമനം: നേരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടി ചികിത്സ തേടി

കോഴിക്കോട്: കൊവിഡ് ബാധിച്ച്‌ മരിച്ച നാല് മാസം പ്രായമായ നൈഹ ഫാത്തിമക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് ഹൃദയാഘാതം മൂലം കുഞ്ഞ് മരിച്ചത്. മഞ്ചേരി സ്വദേശികളുടെ ഈ കുഞ്ഞിനെ കോഴിക്കോട് കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് കബറടക്കിയത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതയായ ഈ Read More …

മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, Read More …

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി യു.കെയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് ചെമ്ബനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. Read More …

സ്പ്രിംക്ലറില്‍ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമെന്ന് എംകെ മുനീര്‍ എംഎല്‍എ

കോഴിക്കോട്: സ്പ്രിംക്ലര്‍ ഇടപാടില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് എംകെ മുനീര്‍ എംഎല്‍എ. കരാര്‍ ഒപ്പിട്ടതോടെ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലിക അവകാശ സംരക്ഷണം സര്‍ക്കാര്‍ ലംഘിച്ചെന്നു അദ്ദേഹം ആരോപിച്ചു . സ്പ്രിംക്ലറില്‍ സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാന്യത ഇല്ലാത്തവരായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നത്. പിണറായി Read More …