കോഴിക്കോട്ട് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ല കോവിഡ് ഹോട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14-ന് കഴിഞ്ഞാലും ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്ക് Read More …

കടമെടുപ്പ്‌ പരിധി ഉയര്‍ത്തണം: എളമരം കരീം

സംസ്ഥാനങ്ങളുടെ കടമെടുപ്പിനുള്ള പരിധി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ(എസ്ജിഡിപി) മൂന്ന് ശതമാനം എന്നതില്‍നിന്ന് ഉയര്‍ത്തണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. സംസ്ഥാനവുമായി ചര്‍ച്ച ചെയ്ത് പരിധി നിശ്ചയിക്കണം. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിനു ലഭിക്കാനുള്ള 3,000 കോടി ഉടന്‍ നല്കണം. റവന്യു കമ്മി ഗ്രാന്റായി Read More …

ലോക്ക്ഡൗണ്‍: പെട്രോള്‍ പമ്ബ് വ്യാപാരമേഖലയുടെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യം

കോഴിക്കോട്: കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം പെട്രോള്‍ പമ്ബ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി. സംസ്ഥാനത്ത് ലോക്ക്ഡൗണിന് മുമ്ബുണ്ടായതിനെ അപേക്ഷിച്ച്‌ 95 ശതമാനത്തോളം വില്‍പ്പനയില്‍ കുറവുണ്ടായി. ജീവനക്കാരുടെ ശമ്ബളമുള്‍പ്പെടെയുള്ള ദൈനംദിന ചിലവുകള്‍ പോലും പ്രദാനം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഈ Read More …

കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു. ഇതു കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു കാസര്‍ഗോഡ് സ്വദേശിയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഇതോടെ Read More …

കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ്: എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്

കൊയിലാണ്ടി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്. എംഎസ്‌എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പില്‍ പ്രചരിച്ച സന്ദേശത്തെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ Read More …

കോഴിക്കോട് ജില്ലയില്‍ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

അവശ്യസാധനങ്ങളുടെ നിരക്ക് വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുന്നശ്ശേരി, ചീക്കിലോട്, അന്നശ്ശേരി, തലക്കളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് Read More …

സൗജന്യ റേഷന്‍ വിതരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ; കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു

കോഴിക്കോട് ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. വാര്‍ഡ് മെമ്ബര്‍, അങ്കണവാടി ഹെല്‍പ്പര്‍, പൊതുവിതരണകേന്ദ്രം ലൈസന്‍സി എന്നിവരുള്‍പ്പെടുന്ന റേഷന്‍കടതല മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. റേഷന്‍ Read More …

പൂഴ്ത്തിവെപ്പിനെതിരേ നടപടി; അവശ്യ സാധനങ്ങളുടെ ശരാശരി വിലനിലവാരം നിശ്ചയിച്ച്‌ ജില്ലാ ഭരണകൂടം

കോഴിക്കോട്: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് ശരാശരി ചില്ലറ വിലനിലവാരം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ശരാശരി വിലയില്‍ നിന്നും വളരെ കൂടുതല്‍ വില Read More …