അമിത വില; പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

കോഴിക്കോട് : അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായ പരാതിയില്‍ പരിശോധന കര്‍ശനമാക്കി ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍. വടകര താലൂക്കിലെ പഴയ ബസ് സ്റ്റാന്റ് (കോട്ടപറമ്ബ്), മാര്‍ക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂര്‍, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി (നടു മുക്കാളി), കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ഫിഷ്മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ Read More …

കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശി മയക്കുമരുന്നുമായി കസ്റ്റഡിയില്‍

 കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊവിഡ് 19 പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്ബടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി. Close Read More …

പാസ്‌പോര്‍ട്ട് കണ്ടുകെട്ടും, ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം

കല്‍പ്പറ്റ: കൊറോണ വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി വയനാടും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് ഇത് വഴി വെക്കും. കാസര്‍ഗോഡ് Read More …

തൊണ്ടിമുതലായ 5000 ലിറ്റര്‍ സ്‌പിരിറ്റ്‌ സാനിറ്റെസര്‍ നിര്‍മാണത്തിന്‌ നല്‍കി എക്‌സൈസ്‌; ആവശ്യമെങ്കില്‍ ഇനിയും നല്‍കും

കോവിഡ് വൈറസ് ബാധ തടയുന്നതിനുള്ള സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന് ഗവണ്മെന്റിനെ സഹായിക്കുന്നത് എക്സൈസ് വകുപ്പ്. തൊണ്ടിമുതലായ സ്പിരിറ്റ് മുതല് ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഡിസ്റ്റിലറിയില് നിന്നുള്ള സ്പിരിറ്റു വരെയാണ് സാനിറ്റൈസര് നിര്മാണത്തിനു സര്ക്കാരിനു കൈമാറിയത്. ആവശ്യമെങ്കില് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ഇനിയും സ്പിരിറ്റ് കൈമാറുമെന്നു മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. വിവിധ കേസുകളിലായി പിടികൂടിയ 5000 ലീറ്റര് Read More …

പയിമ്ബ്ര കൊലപാതകം; ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനായി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

കോഴിക്കോട്: പോലൂര്‍ പയിമ്ബ്രയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം കുഴിമാടം തുറന്ന് പരിശോധിക്കുന്നു. വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. മൂന്ന് വര്‍ഷം മുമ്ബ് 2017 സെപ്തംബറിലായിരുന്നു സംഭവം. മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി ആളെ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. Read More …

കൊറോണ, പക്ഷിപ്പനി; മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ, പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു. രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൈനയില്‍ നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകള്‍ എത്തിയിരുന്നത്. ഇറക്കുമതി നിലച്ചതോടെയാണ് Read More …

വി. മുരളീധരന് രാജാവിനേക്കാള്‍ വലിയ രാജഭക്തി, ചാനല്‍ വിലക്കില്‍ വിമര്‍ശനവുമായി കെ. മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.പി. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്റെ ഭീഷണി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ചാനല്‍ വിലക്കില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയും മുരളീധരന്‍ രംഗത്ത് വന്നു. ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് Read More …

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം Read More …