ഉപതെരഞ്ഞെടുപ്പ് ഫലവുമായി ഗവര്‍ണര്‍ നിയമനത്തിന് ബന്ധമില്ല; ശ്രീധരന്‍ പിള്ള

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചത്. കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു വീണ്ടും കേരളത്തിന്റെ ബിജെപി സംസ്ഥാന അധ്യക്ഷനാണു ഗവര്‍ണറായെത്തുന്നത്. അതേസമയം, തന്റെ ഗവര്‍ണര്‍ നിയമനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ശ്രീധരന്‍ Read More …

സ്ത്രീയെ ഉപേക്ഷിച്ചാല്‍ മുസ്‌ലിം പുരുഷനെതിരേ ക്രിമിനല്‍ കുറ്റം: ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ സുരക്ഷിതരെന്നും വൃന്ദ കാരാട്ട്

കോഴിക്കോട്: സ്ത്രീയെ ഉപേക്ഷിച്ച മുസ്ലിം പുരുഷനെതിരെയുള്ള ക്രിമിനല്‍ നടപടി ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ക്ക് നേരെയുണ്ടാവുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുത്തലാഖ് പോലുള്ള സ്ത്രീവിരുദ്ധരീതികളെ എതിര്‍ക്കുന്നതിനൊപ്പം ഇത്തരം വിവേചനങ്ങളും തുറന്നുകാട്ടണമെന്നും അവര്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്രത്തിന് ഇരട്ടത്താപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി Read More …

എംഎല്‍എമാരെ എംപിമാരാക്കിയത് ജനത്തിന് ഇഷ്ടപ്പെട്ടില്ല: മുരളീധരന്‍

കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചന ഉപതെരഞ്ഞെടുപ്പു ജനവിധിയില്‍നിന്നു വ്യക്തമാണെന്ന് കെ മുരളീധരന്‍ എംപി. പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വട്ടിയൂര്‍ക്കാവിലേത് ഉള്‍പ്പെടെയുള്ള ജനവിധികള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാണ്. എംഎല്‍എമാരെ രാജിവയ്പിച്ച്‌ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അതാണ്. Read More …

കൂടത്തായി കൊലപാതകങ്ങള്‍: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരുമായൊക്കെ Read More …

ജോളി സുഹൃത്തിന് നല്‍കിയത് സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം; 45 പവന്‍ തട്ടിയെടുത്തതായി സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി അന്നമ്മയുടെയും സിലിയുടെയും ഉള്‍പ്പെടെ 45 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായി സൂചന. ജോളി തന്റേതെന്നു പറഞ്ഞ് സുഹൃത്തായ ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ ജോണ്‍സണ് പലപ്പോഴായി ഈ സ്വര്‍ണം നല്‍കിയെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. സിലിക്ക് സ്ത്രീധനമായി ലഭിച്ച 30 പവന്‍, മക്കളുടെ ആഭരണങ്ങളുള്‍പ്പെടെ അഞ്ചുപവന്‍ എന്നിവ ജോളി കൈക്കലാക്കിയെന്നാണ് വിവരം. മകള്‍ Read More …

കൂടത്തായി കൊലപാതക പരമ്ബര; ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്ബരക്കേസില്‍ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സിലിയുടെ പോസ്റ്റ്മോര്‍ട്ടം എതിര്‍ത്തത് അതുകൊണ്ടാണ് എന്നാണ് Read More …

കൂടത്തായി കൊലപാതക പരമ്ബര: ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദ​ഗ്ദ സംഘം നാളെ എത്തും: കേസിനെ ഐപിഎസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി

കോഴിക്കോട്: കൊലപാതക പരമ്ബരയില്‍ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. വിദഗ്‍ധ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. ഫോറന്‍സിക് വിദഗ്‍ധരുടെ സംഘവുമായി ഇന്നലെ ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. കൂടത്തായി കേസ് Read More …

കൂടത്തായി കൊലപാതകങ്ങള്‍: അഞ്ച് മാസം മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ മറച്ചുവച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ കേസ് പുറത്ത് എടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബര കേരളത്തെ ഞെട്ടിച്ച കേസാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. Read More …