വനിതാ മതില്‍ പണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും, മുരളീധരന്‍ ചോദിച്ചു. വനിതാ മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. Read More …

ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്പിച്ചു: രാഹുല്‍ ഈശ്വര്‍

കോഴിക്കോട്:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്‍പ്പിക്കുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ശബരിമല വാദം കേട്ട ബെഞ്ചില്‍നിന്ന് ശബരിമലയെ കുറിച്ച്‌ കൂടുതല്‍ ധാരണയുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫിനെ പെട്ടെന്നു നീക്കിയത് അന്വേഷിക്കണം. പകരം താരതമ്യേന Read More …

ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ എന്‍ഐഎ തീരുമാനിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെത്തിയത്. നോട്ട് അടിക്കുവാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വെയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ Read More …

മുസ്ലീം ലീഗ് ഓഫീസില്‍ ജോലി നോക്കുന്നത് സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി..!

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോലി നോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. കെടി ജലീലിന് എതിരെ ബന്ധുനിയമന വിവാദമുയര്‍ത്തിയ മുസ്ലീം ലീഗ് തന്നെയാണ്, സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള വ്യക്തിയെ പാര്‍ട്ടി ഓഫീസിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 2016 ജൂണ്‍ 21 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് Read More …

ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍

ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി തീര്‍ത്ഥാടകന്‍ ശബരിമലയില്‍. കോഴിക്കോട് സ്വദേശിയായ ബൈജുവാണ് നിയന്ത്രണങ്ങളില്‍ ഇളവ് നേടി ദര്‍ശനം നടത്തിയത്. ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയതെന്ന് ബൈജു പറഞ്ഞു. ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കെ ബൈജുവിന്റെ വാഹനം നിലയ്ക്കലും കടന്ന് പമ്ബയിലെത്തി. തിരക്കിനിടയിലും വരി നില്‍ക്കാതെ ദര്‍ശനം നടത്താനും അരവണ അപ്പം വാങ്ങാനും ബൈജുവിന് കഴിഞ്ഞു. Read More …

കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധികള്‍ക്ക് പരിഹാരമായി. വലിയ വിമാനമിറങ്ങി.

രാവിലെ 11.10 ഓടെയാണ് ഇ കാറ്റഗറി വൈറ്റ് ബോഡി സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ എത്തിയത് .298 യാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള വിമാനത്തിൽ ഏകദേശം 258 യാത്രക്കാരുമായാണ് എത്തിയത്..എയർ പോർട്ട് നവീകരണത്തിന്റെ ഭാഗമായി രണ്ടര വർഷമായി വലിയ വിമാനങ്ങൾക്ക് എയർപ്പോർട്ട് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്.   തുടർന്ന് എയർ ഇന്ത്യ Read More …

കോഴിക്കോട് പെട്രോള്‍ പമ്ബില്‍ തോക്ക് ചൂണ്ടി പണം മോഷ്‌ടിച്ച കള്ളന് കിട്ടിയത് മുട്ടന്‍ പണി

കുന്ദമംഗലം: കാരന്തൂരിനടുത്ത് കൊളായിത്താഴത്ത് പെട്രോള്‍ പമ്ബിലെ ജീവനക്കാരന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം. ജീവനക്കാരുടെ ചെറുത്ത്നില്‍പ്പിന്റെ ഫലമായി പണം നഷ്ടമായില്ല. കൊളായിത്താഴം ദേവദാസ് ബ്രദേഴ്സ് പെട്രോള്‍ പമ്ബില്‍ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. പമ്ബ് അടയ്ക്കുന്നതിനായി ബൈജു എന്ന ജീവനക്കാരന്‍ കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് ഷട്ടറിന് സമീപമുള്ള വെള്ള പാത്രത്തിന് മുകളില്‍ വെച്ചപ്പോഴാണ് Read More …

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍; ബാലുശ്ശിരിയില്‍ യന്ത്രവും മഷിയും പൊലീസ് കണ്ടെടുത്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീത്തലെ മയ്‌ഞ്ചേരി രാജേഷിന്റെ വീട്ടില്‍ നിന്നാണ് യന്ത്രം കണ്ടെടുത്ത്. സംഭവത്തിന് പിന്നാലെ വീട് പൊലീസ് സീല് Read More …