ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിന് അയച്ച കത്ത് പുറത്ത്

ദില്ലി: സുപ്രിംകോടതിയില്‍ ഇന്ന് പ്രതിഷേധമുയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നല്‍കിയ കത്ത് പുറത്ത്. ഏഴ് പേജുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്. കേസിലെ ബെഞ്ചുകള്‍ തീരുമാനിക്കുമ്‌ബോള്‍ പാലിക്കേണ്ട സുഷ്മതയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്. കത്തില്‍ പ്രത്യേകമായ ഒരു കേസിനെ കുറിച്ച് Read More …

കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. മട്ടന്നൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫിസിന്റെ ജനാലകളും കമ്ബ്യൂട്ടറും അടിച്ച് തകര്‍ത്തു. പൊലിസുകാര്‍ക്ക് നേരെയും ബോംബേറുണ്ടായി. ആര്‍എസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.     ഇന്നലെ രാത്രി തലശ്ശേരി മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമണം Read More …

ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി

റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല എന്ന് ലാലു പ്രസാദ് അറിയിച്ചതിനെത്തുടര്‍ന്നാണ് സിങ്ങ് അങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസില്‍ അഞ്ചു വര്‍ഷം തടവിനു Read More …

കുറ്റിപ്പുറത്ത് നിന്നും വിണ്ടും ഇരുന്നൂറിലധികം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

മലപ്പുറം : മലപ്പുറത്തെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും വിണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇരുന്നൂറിലധികം വെടിയുണ്ടകളും, കുഴിബോംബുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് കഴിഞ്ഞ ദിവസവും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ലാന്റ് മൈനുകള്‍ അഞ്ചെണ്ണമാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.

തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനമെന്ന് ഹൈക്കോടതി. പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരോളിന്മേല്‍ ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് എതിരാണെങ്കിലും ഡി.ജി.പിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

ജിയോ പുതിയ താരിഫ് പ്ലാനുകള്‍

ഓരോദിവസ്സം കഴിയുംതോറും ജിയോ വളരെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ് .ജിയോ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവില്‍ ജിയോ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ജിയോ ഇത് പുതിയ ഓഫറുകള്‍ അല്ല .അവരുടെ പഴയഓഫറുകളുടെ താരിഫ് പ്ലാനുകള്‍ മാറ്റിയിരിക്കുന്നു . . അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ Read More …

ഉത്തര്‍പ്രദേശില്‍ 10 മാസത്തിനിടെ നടന്നത് 29 ഏറ്റുമുട്ടല്‍ കൊലകള്‍

ലഖ്‌നൗ: കഴിഞ്ഞ 10 മാസത്തിനിടെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് 29 പേരെയെന്ന് കണക്കുകള്‍. മാര്‍ച്ച് 20 മുതലുള്ള കണക്കുകള്‍ പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 921 ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഏറ്റുമുട്ടലില്‍ മുന്ന് പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍ പ്രദേശിന് നേട്ടീസ് അയച്ചിരുന്നു. Read More …

തടവുകാര്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്‍ഗ്ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ് ഒരു വ്യവസ്ഥ. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച Read More …