സ്വര്‍ണവില ഉയരുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയെന്ന് ഋഷിരാജ്‌സിംഗ്

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തി ഇരുപതിനായിരം കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജുകള്‍ കേന്ദ്രികരിച്ച് നടത്തുന്ന ലഹരിവിരുദ്ധ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്‌സൈസ് വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് മദ്യം, മയക്കുമരുന്ന്, Read More …

സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യനഴ്‌സുമാര്‍

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്. നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലും വിവിധ ആശുപത്രികളില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ(യുഎന്‍എ) നേതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുന്നത്. ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ നഴ്‌സുമാരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് കഴിഞ്ഞതവണത്തെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആശുപത്രി മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ Read More …

വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി

കൊല്ലം: വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്, വ്യാഴാഴ്ച എസ്എന്‍ കോളേജിനു സമീപത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്.   പൊലീസും, വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് എസ്എന്‍ കോളേജിനും, എസ്എന്‍ സ്‌കൂളിനും അവധി നല്‍കിയിട്ടുണ്ട്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പ്രതിയായ യുവാവ് ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് 10 ദിവസം Read More …

അടിമാലി രാജധാനി കൂട്ടക്കൊല കേസ് ; മൂന്ന് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്ന് പേര്‍ക്ക് ഇരട്ടജീവപര്യന്തം. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രാഘവേന്ദ്ര, രാഗേഷ് ഗൗഡ, സഹോദരന്‍ മഞ്ജുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍. മോഷണത്തിനിടെ ടൂറിസ്റ്റ് ഹോം ഉടമയേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.

ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സുപ്രിംകോടതിയുടെ സ്റ്റേ

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവരുടെ വിചാരണയ്ക്കാണ് സുപ്രിംകോടതി സ്റ്റേ നല്‍കിയത്. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അതേസമയം പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ച് മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കാനും സുപ്രിംകോടതി ഉത്തരവിട്ടു. കെ മോഹനചന്ദ്രന്‍, Read More …

ഐഎസ്‌ആര്‍ഒയുടെ നൂറാം ഉപഗ്രഹം വെള്ളിയാഴ്ച ഭ്രമണപഥത്തിലേക്ക്

ബെംഗളൂരു: കാര്‍ട്ടോസാറ്റ് – രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പി.എസ്.എല്‍.വി.സി. 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍. എസ്.എസ്-1 എച്ച്‌ വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും. 28 വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വിക്ഷേപണത്തില്‍ ഇന്ത്യയുടെ Read More …