പോലീസ് പിടിക്കാതിരിക്കാന്‍പൂജിച്ച കല്ല്; ഈ വിശ്വാസവും സൈനബയെ രക്ഷിച്ചില്ല

ചെറുതുരുത്തി: ”ഇന്ത കല്ല് ഇരിക്കട്ടും, പോലീസ് പിടിക്കാത്” ചെറുതുരുത്തിയില്‍ കഞ്ചാവുവേട്ടയില്‍ അറസ്റ്റിലായ സൈനബക്കു നല്‍കിയ വിശ്വാസമായിരുന്നു ഒരു കല്ല്. ബാഗില്‍ക്കണ്ട പട്ടില്‍ പൊതിഞ്ഞ കല്ല് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് രസകരമായ ഈ വിവരങ്ങള്‍ പുറത്തായത്.     തമിഴ്‌നാട്ടില്‍ പൊള്ളാച്ചിപഴനി ഭാഗങ്ങളില്‍നിന്നും കഞ്ചാവുവാങ്ങി കൊണ്ടുവരുമ്‌ബോഴാണ് പട്ടില്‍ പൊതിഞ്ഞ പൂജിച്ച കല്ല് നല്‍കുന്നത്. ഇതു കൈയില്‍വച്ചാല്‍ പിടിക്കപ്പെടില്ലെന്ന Read More …

ചെറുതുരുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട

ചെറുതുരുത്തി: ചെറുതുരുത്തി മേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവുവേട്ട. കൊച്ചിന്‍ പാലത്തിനു സമീപത്തുനിന്നാണ് ഒരു സ്ത്രീയും സഹായിയുമടക്കം രണ്ടുപേര്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് നാലു കിലോ കഞ്ചാവ് ചെറുതുരുത്തി പോലീസ് കണ്ടെടുത്തു. ചാലക്കുടി ആളൂര്‍ പാളയംകോട്ടുകാരന്‍ വീട്ടില്‍ സൈനബ (48), മുള്ളൂര്‍ക്കര ആറ്റൂര്‍ പദ്മതീര്‍ഥത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ഇവിടെ Read More …

വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വീരേന്ദ്രകുമാറില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കില്ല. ജെ.ഡി.യു ചര്‍ച്ചക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.     ലോക കേരള സഭക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഞെട്ടിപ്പിച്ചെന്നും ജഡ്ജിമാര്‍ക്ക് ഇനിയും എന്തൊക്കെ Read More …

കോ‍ഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ SFI. മുഴുവന്‍ ജനറല്‍ സീറ്റിലും SFI സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി . 269 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 160 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടിയാണ് SFI യുടെ വിജയം . Chairperson:amrutha ashokan Vice chairman :meenu Mohandas General Secretary: bipin r arts Read More …

ബഹിരാകാശ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി യുഎഇ

ദുബായ്: യുഎഇ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നു. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. മാത്രമല്ല 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു അല്‍ യാഹ് 3 ഉപഗ്രഹം വിക്ഷേപിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും വാര്‍ത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം തേടിയിട്ടുണ്ട്. ഈവര്‍ഷം പകുതിയോടെ പൂര്‍ണമായും Read More …

ചോറ്റാനിക്കരയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിധി പറയുന്നത് മാറ്റി

കൊച്ചി:ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി മാറ്റി. ഈ മാസം 15-ലേക്കാണ് വിധി മാറ്റിവച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുന്നത്.     കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ കേസ് ഇന്ന് പരിഗണിക്കുന്നതിന് Read More …

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി ട്രംപ്

വാഷിംഗ്ടണ്‍: ട്രംപിന്റെ വംശീയധിക്ഷേപങ്ങള്‍ വീണ്ടും വിവാദമാകുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ നടത്തിയ അസഭ്യ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്.   വിദേശ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്.   ചില പ്രത്യേക രാജ്യങ്ങളിലുള്ളവരെയും പ്രത്യേക നിറമുള്ള ചിലരെയും ട്രംപിന് ഇഷ്ടമല്ലെന്നുള്ള Read More …

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; ഗൗരവതരമെന്ന് സുപ്രിം കോടതി, മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ദില്ലി: സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.   ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി Read More …