തനിക്കെതിരെ ഗൂഡാലോചന നടത്തുന്നത് ‘ഡല്‍ഹിയിലെ ബോസ്’; തൊഗാഡിയ

അഹമ്മദാബാദ്: ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ ജെ.കെ. ഭട്ട് തനിക്കും പരിഷത്ത് പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. രാജസ്ഥാന്‍ഗുജറാത്ത് പോലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമെന്ന് പറഞ്ഞ് ജെ.കെ.ഭട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ Read More …

ഭൂമിയിടപാട്: യാഥാര്‍ത്ഥ്യം തമസ്‌കരിക്കരുത്, തെറ്റ് ഏറ്റുപറയണമെന്ന് സഭാ വാരിക

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയായ ‘സത്യദീപം’ രംഗത്ത്. ഭൂമിയിടപാടില്‍ സഭയ്ക്ക് സംഭവിച്ച വീഴ്ച ഏറ്റുപറയണമെന്ന് വാരികയുടെ ഈ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ് ഉയര്‍ത്തിയിട്ടേയുള്ളൂ.     Read More …

ആധാര്‍ കേസില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും

ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുതയേയും ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വാദം കേള്‍ക്കല്‍ ഇന്നും തുടരും.   പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ എന്ന് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. ആധാര്‍ ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി Read More …

തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

അനധികൃത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അനധികൃതമായി വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മിച്ചതാണ് കേസ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. മുന്‍ ആലപ്പുഴ കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജെയിന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി Read More …

ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടത് സത്യം; ശ്രീജിത്ത് പറയുന്നു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തല തന്നെ പരിഹസിച്ച് ഇറക്കി വിട്ടിരുന്നെന്ന് ശ്രീജിത്ത്. മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് അഭിമുഖത്തില്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന്റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെച്ച് സെക്രട്ടറിയേറ്റ് Read More …

ജയലളിത ഒരു ദിവസം മുന്നേ മരിച്ചതായി വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ മേധാവിയുമായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ഇപ്പോള്‍ ഒരു ദിവസം നേരത്തെ അവര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതത്തവണ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് മറ്റാരുമല്ല ശശികലയുടെ സഹോദരന്‍ ദിവാകരനാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 2016 ഡിസംബര്‍ അഞ്ചിനല്ല മറിച്ച് നാലിന് വൈകിട്ട് 5.15ന് ജയലളിത മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ Read More …

അച്ചടക്കം ലംഘിച്ചിട്ടില്ല, നിലകൊള്ളുന്നത് നീതിയ്ക്കും നിയമ പീഠത്തിനും വേണ്ടിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: നീതിയ്ക്കും നിയമപീഠത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അച്ചടക്കം ലംഘിച്ചിട്ടില്ല, പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലുണ്ടായ അസാധാരണ സംഭവങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ ഇന്നലെ നടത്തിയ പ്രതികരണത്തില്‍ യാതൊരുവിധ അച്ചടക്ക ലംഘനവും നടന്നിട്ടില്ല. താനുള്‍പ്പെടെയുളള മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് Read More …

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; തുറന്നു സമ്മതിച്ച് ഗീതാ ഗോപിനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണെന്നും, സാമ്ബത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. അതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.