ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍

സംഗീത ലോകത്തെ ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം. ഞൊടിയിടയില്‍ സ്വരമാധുര്യം കൊണ്ട് മലയാളി മനസ്സുകളില്‍ ഗാന ഗന്ധര്‍വ്വനായി മാറുകയായിരുന്നു. എഴുപത്തിയെട്ടിന്റെ നിറവിലും സ്വരത്തിലുള്ള താളവും ഗാഭീര്യത്തിനും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും Read More …

പോലീസ് വാഹനത്തില്‍ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെടുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനില്‍ നിന്നും കോടതി മൊഴിയെടുത്തു

കാഞ്ഞങ്ങാട്: പോലീസ് വാഹനത്തില്‍ ക്രൂരമായ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെട്ട് ജയിലിലാവുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി വി ഹസിയില്‍ നിന്നും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്ന് മജിസ്ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുത്തു. ബന്ധുവായ ആറങ്ങാടിയിലെ അബ്ദുര്‍ റഹ് മാന്റെ വിവാഹത്തിന് പോയി മടങ്ങുമ്ബോള്‍ അതുവഴി വന്ന പോലീസ് ജീപ്പ് നിര്‍ത്തി എസ്‌ഐയും പോലീസുകാരും ചാടിയിറങ്ങി ഷര്‍ട്ടിന്റെ കോളറില്‍ Read More …

മലപ്പുറത്ത് കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി

മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.   സംഭവത്തെ തുടര്‍ന്ന് സ്ഥലം ഉടമയായ സൈതലവി ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചില്‍ വ്യാപകമാക്കി.

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിധി പറയുന്നതിനായി മാറ്റി. ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ന് വിധി പറയും. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശത്തോടെയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു Read More …

സിറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി

സിറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. അഞ്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ടാണ് സമിതി അദ്ധ്യക്ഷന്‍. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച Read More …

വിടി ബല്‍റാമിനെ പിന്തുണച്ച് കെഎം ഷാജി എംഎല്‍എ; സ്വന്തം മാലിന്യം അയല്‍പക്കത്തിടുകയാണ് ഇടതുപക്ഷം!

കോഴിക്കോട്: വിടി ബല്‍റാമിന് പിന്തുണയുമായി കെഎം ഷാജി എംഎല്‍എ. വിടി ബല്‍റാമിന്റെ എകെജിയെ കുറിച്ചുള്ള പരാമര്‍ശം വന്‍ വിവാദമാണ് ഉണ്ടാക്കി.യത്. തുടര്‍ന്ന് വിടി ബല്‍റാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. വിടി ബല്‍റാമിനെ പിന്തുണയ്ക്കുന്നതോടൊപ്പം സിപിഎമ്മിനെ നിശിതമായി വിമര്‍ശിക്കാനും മുസ്ലീം ലീഗ് നേതാവ് കൂടിയായ കെഎം ഷാജി മറന്നില്ല. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് Read More …

യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

അബുദാബി: യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഫെബ്രുവരി നാല് മുതലായിരിക്കും പുതിയ നിയമം നിലവില്‍ എത്തുക. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തലൊരു നടപടിയെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ എത്തുന്നതോടെ, യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ നാട്ടിലെ സര്‍ക്കാരും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുന്ന Read More …

കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്ന് ഡിജിപി രാജേഷ് ദിവാന്‍

കണ്ണൂര്‍: കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017 ല്‍ അക്രമസംഭവങ്ങളില്‍ കുറവു വന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. ഏതു പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യും. അതില്‍ പക്ഷപാതമില്ലെന്നും ഡിജിപി വ്യക്തമാക്കി. 2016 ല്‍ 524 രാഷ്ട്രീയ Read More …