Category: Latest News
കോട്ടയ്ക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ സുപ്രധാന വിധി
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും Read More …
ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍
കാസര്‍ഗോഡ് : ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ വിതരണത്തിനായി ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന പ്രതിമാസവിഹിതത്തിനു പുറമെ ഓരോ റേഷന്‍ കാര്‍ഡിനും ഒരാഴ്ചക്കാലത്തേക്ക് സൗജന്യമായി 15 കി.ഗ്രാം പുഴുക്കലരി ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍ അവരവരുടെ Read More …
ഓഖി രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 870 കിലോമീറ്ററും അകലെ എത്തിയതായും Read More …
പത്രങ്ങളില്‍ ചരമ പരസ്യം നല്‍കി മുങ്ങിയ ആള്‍ പിടിയില്‍
കോട്ടയം. ദിനപ്പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേല്‍ ജോസഫി (75) നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം വീടുവിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് Read More …
കോഴിക്കോട് ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
പേരാവൂര്‍: ഡിഫ്ത്തീരിയ ബാധിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാര്‍തങ്കമണി ദമ്ബതികളുടെ മകള്‍ ശ്രീപാര്‍വതി (14) യാണ് മരിച്ചത്.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച വിദ്യാര്‍ത്ഥിനി പേരാവൂരിലും പരിയാരത്തും ചികിത്സ തേടിയിരുന്നു.എന്നാല്‍ കുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെ നിന്നാണ് ഡിഫ്ത്തീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചത്.പേരാവൂരിലെ Read More …
പരസ്ത്രീ ബന്ധം; ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു
ചെന്നൈ: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്‌റു നഗര്‍ നിവാസിയായ ശശികലയാണ് ഭര്‍ത്താവ് പരമേശ്വരത്തിന് (30) മേല്‍ എണ്ണ ഒഴിച്ചത്. പരമേശ്വരത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശശികല പോലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ കയറാതെയായി. സംഭവം Read More …
