നിര്‍മല സീതാരാമനൊപ്പമെത്തിയ കടകംപള്ളി മന്ത്രിമാര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍. ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധവുമായി നാട്ടുക്കാര്‍ എത്തിയത്. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഉച്ചക്കടയിലും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.ഇത്രയും Read More …

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിച്ചു; കുട്ടിയെ തീവ്രവാദിയാക്കി അദ്ധ്യാപിക

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയം തോന്നിയ അദ്ധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തിയ സംഭവം വിവാദമാകുന്നു. നാട്ടുകാരെ മൊത്തം നടുക്കിയ ഈ സംഭവം അമേരിക്കയിലാണ് . മുഹമ്മദ് സുലൈമാന്‍ എന്ന കുട്ടി അള്ളാ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ കുട്ടി തീവ്രവാദിയാണോ എന്ന സംശയമായി അദ്ധ്യാപികയ്ക്ക്. ഇതേത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിളിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ജന്മനാ Read More …

കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പൂന്തുറയിലെത്തി. രക്ഷാ പ്രാവര്‍ത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രദേശത്തെത്തിയത്. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചര്‍ച്ച നടത്തി. ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ആരെയും Read More …

അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് കരോലിന: ഷെറിന്‍ മാത്യുവിന് പുറകെ അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്നാണ് പൊലീസ് നിഗമനം. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസ്സുകാരി കാണാതാകുന്നത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. കുട്ടിക്കായി വിവിധ ഏജന്‍സികളാണ് Read More …

ഓഖിദുരന്തം: മരണം 20 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണം 20 ആയി കൊല്ലത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്പം മുമ്പ് കണ്ടെത്തി.   ശക്തമായ തിരമാലയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിന്ന് 700 ഓളം പേരെ തീരപ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 30 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓഖി ഭീതിക്ക് അയവു വന്നിട്ടുണ്ടെങ്കിലും Read More …

ഭീതി ഒഴിയാതെ ഇന്ത്യ; ഓഖിക്ക് പിന്നാലെ സാഗറും ഇന്ത്യയിലേക്ക് നീങ്ങിത്തുടങ്ങി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുമ്പേ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം. ഓഖി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉണ്ടായ അതേ മേഖലയില്‍ തന്നെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സാഗര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായിരിക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും Read More …

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് വൈകിയെന്ന് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം Read More …

കേരളം നടത്തിയത് മികച്ചരീതിയിലുള്ള രക്ഷാ പ്രവര്‍ത്തനം അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്ടായ അപകടത്തില്‍ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവര്‍ത്തനമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയില്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്താനായി. കേരളതീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള അറിയിപ്പ്? ലഭിച്ചിരുന്നില്ല. അതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് Read More …