ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍

ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ Read More …

കേരളത്തില്‍കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ‘ജസീറ എയര്‍വെയ്‌സ്’ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ‘ജസീറ എയര്‍വെയ്‌സ്’

കുവൈറ്റ് : കുവൈറ്റിലെ വിമാനക്കമ്ബനിയായ ജസീറ എയര്‍വെയ്‌സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്നോണം നവംബര്‍ 16 മുതല്‍ ഹൈദരാബാദില്‍ നിന്ന് കുവൈറ്റിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കും. പിന്നീട് കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ Read More …

‘ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്’; വിചിത്രവാദവുമായി ഡ്രൈവര്‍

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്. കെഎല്‍ !17എല്‍ !, 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് Read More …

മലപ്പുറം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നു

മലപ്പുറം: മലപ്പുറം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടുത്ത മാസത്തോടെ അടച്ചുപൂട്ടും. കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് അടച്ചു പൂട്ടുന്നത്. ഓഫീസ് പൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല. മലബാര്‍ മേഖലയില്‍ കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മാത്രമാണ് ഉണ്ടായിരുന്നത്. മലപ്പുറത്തെ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതിനും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനും പരിഹാരമായാണ് 2006 Read More …

‘ഉദാഹരണം സുജാത’കോടതി കയറുമോ

കൊച്ചി: നടി മഞ്ജു വാര്യര്‍ നായികയായ പുതിയ സിനിമക്കെതിരെ ഉയര്‍ന്ന പരാതിയില്‍ പോലീസിന്റെ നിലപാട് നിര്‍ണായകമാകും. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി  അധിക്ഷേപിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി Read More …

വൈദ്യപരിശോധ നടത്തായി വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളജിലെ പ്രസവ മുറിയില്‍ കയറ്റിയ സംഭവം വിവാദത്തില്‍

കോഴിക്കോട് : അധ്യാപകന്റെ ലെംഗികാതിക്രമത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വെദ്യപരിശോധന നടത്താനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവമുറിയില്‍ കയറ്റിയത് സംഭവം വിവാദത്തില്‍. വെദ്യപരിശോധനക്കെത്തിയ കുട്ടികള്‍ക്ക് പ്രസവമുറിയിലെ കാഴ്ചകള്‍ കുട്ടികളില്‍ ഭയവും അമ്ബരപ്പുമുണ്ടാക്കിയതോടെ സംഭവം വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ എല്‍.പി. ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു കുട്ടികള്‍ക്കാണു ദുരനുഭവമുണ്ടായത്. അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായി െധെര്യം Read More …

സാഹിത്യഗവേഷകരെ നയിക്കേണ്ടത് ചരിത്രബോധവും യുക്തിയും: ചാത്തനാത്ത് അച്യുതനുണ്ണി

തിരൂര്‍: ജീവിതത്തിലെന്ന പോലെ കാര്യകാരണ ബന്ധവും ചരിത്രബോധവും സാഹിത്യ ഗവേഷണത്തിലും അനിവാര്യമാണെന്ന് പ്രസിദ്ധ സാഹിത്യ ചിന്തകനും വിമര്‍ശകനുമായ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യ ഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണം തത്തയെ വളര്‍ത്തലല്ലെന്നും ഗവേഷകന്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങളിലേക്ക് ഗവേഷണത്തെ നയിക്കരുതെന്നും അദ്ദേഹം Read More …

ഭര്‍ത്താവില്‍ നിന്നുമകന്ന് കഴിയുന്ന സ്ത്രീകള്‍ക്ക് കെണി.. എല്ലാം കഴിഞ്ഞ് പണവുമായി മുങ്ങും.. വിരുതന്‍ പിടിയില്‍

പാലക്കാട്: സ്ത്രീകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നവര്‍ പെരുകുകയാണ്. പ്രണയം നടിച്ച് വഞ്ചിച്ചും ലൈംഗികമായി ചൂഷണം ചെയ്തുമെല്ലാം പണം തട്ടിയെടുത്ത് മുങ്ങാറുണ്ട് ചിലര്‍. പല സ്ത്രീകളും നാണക്കേട് കൊണ്ട് ഇത്തരം വിവരങ്ങള്‍ പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ പല വിരുതന്മാരും രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ പാലക്കാട് നിന്നുള്ള ഒരു തട്ടിപ്പുകാരനെ പോലീസ് കയ്യോടെ Read More …