എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നുവെന്ന് ഹാദിയ നിലവിളിച്ചു

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാനെത്തിയ വനിതാ പ്രവര്‍ത്തകരെ വീട്ടുകാര്‍ തടഞ്ഞു. ഹാദിയയ്ക്ക് നല്‍കാന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ചോക്ലേറ്റുകളുമായെത്തിയ വനിതാ പ്രവര്‍ത്തകരെയാണ് ഹാദിയയ്ക്ക് ഇതൊന്നും വേണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ മടക്കി അയച്ചത്. എന്നാല്‍ ഇതെല്ലാം മുറിയുടെ ജനാലയിലൂടെ കണ്ട ഹാദിയ ‘എന്നെ ഇവിടുന്ന് രക്ഷിക്കൂ…ഇവരെന്നെ തല്ലുന്നു’ എന്ന് നിലവിളിച്ചതായി വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. എല്ലാവരും സ്വാതന്ത്ര്യത്തോടെ Read More …

മഞ്ജു വാര്യര്‍ ദിലീപിന്റെ വീട്ടിലെത്തി; അമ്മയോട് ഒരക്ഷരം മിണ്ടാതെ മകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതു മുതല്‍ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയെയും മുന്‍ ഭാര്യ മഞ്ജുവിനെയുമൊക്കെ ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നും അതല്ല മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബായിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിന്റെ തറവാട്ടില്‍ തന്നെയുള്ള മീനാക്ഷിയെ കാണാന്‍ മഞ്ജു Read More …

ഗര്‍ഭം ധരിക്കണോ അലസിപ്പിക്കണോ എന്നതും സ്വകാര്യ മൗലീകാവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോ എന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ പെടുമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര പ്രധാനമായ വിധിപറഞ്ഞ ഒമ്ബതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യം വിധിന്യായത്തില്‍ എഴുതിയത്. സ്വന്തം ജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയില്‍ വരുമെന്ന് വിധിയിലുണ്ട്. ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ Read More …

സൗദിയില്‍ ഏഴു മലയാളി നഴ്‌സുമാര്‍ പിടിയില്‍

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്‌സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില് രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന Read More …

അഴിമതി കേസില്‍ സാംസങ് മേധാവിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

സോള്‍: സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസില്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് സാംസങ് മേധാവിക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസങ് ഇലക്‌ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. തനിക്കു ചെയ്തുതന്ന Read More …

പുതിയ 50,200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. Read More …

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യ’ഭ്രഷ്ട്’

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളില്‍ പ്രധാനിയായ ഇസ്രത് ജഹാന് നേരെ സാമൂഹ്യവിലക്കും സ്വഭാവഹത്യയും നടക്കുന്നതായി ആരോപണം. തന്റെ സ്വഭാവം ചീത്തയാണെന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇസ്രത് ജഹാന്‍ പറഞ്ഞു. കൂടാതെ, തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകയായ നാസിയ ഇലാഹി ഖാന് എതിരെയും സോഷ്യല്‍ Read More …

ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി വൈദിക വിദ്യാര്‍ത്ഥികളും

ആലുവ: ഹജ്ജ് യാത്രക്കാരെ സഹായിക്കാനായി എത്തിയത് വൈദിക വിദ്യാര്‍ത്ഥികള്‍. ആലുവ റെയില്‍വേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാര്‍ത്ഥികള്‍ സേവനത്തിനെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്‌ബോള്‍ മുതല്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ഉള്ളത്. ആലുവ Read More …