കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം കലൂരില്‍ നടത്താന്‍ തീരുമാനിച്ചു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എസ്.പി.ജി നടത്തിയ സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ആലുവയില്‍ നടത്താനിരുന്ന ചടങ്ങ് സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 19ന് നടത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ Read More …

‘താര’ വിവാഹത്തിന് ഗവര്‍ണ്ണറും

തിരുവനന്തപുരം: വി.ഐ.പി പ്രണയവും വിവാഹവുമെല്ലാം സ്വാഭാവികമായും വാര്‍ത്തയാണ്. പക്ഷേ വിവാഹക്ഷണവും വാര്‍ത്തയാക്കാന്‍ നോക്കിയാലോ ? കോണ്‍ഗ്രസ്സ് എംഎല്‍എ ശബരിനാഥും, തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള പ്രണയവും വിവാഹ പ്രഖ്യാപനവുമെല്ലാം കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയ സംഭവമാണ്. പ്രണയം സംബന്ധിച്ച് ഗോസിപ്പ് ഇറങ്ങുന്നതിനു മുന്‍പ് തന്നെ വിവാഹതീരുമാനം പരസ്യമായി പ്രഖ്യാപിച്ച് ഈ പ്രണയ Read More …

അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശം പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് ഉള്‍പ്പെടെ മീനുകളുടെ രണ്ടാം പട്ടികയില്‍ Read More …

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കില്ല

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തുകയില്‍ കാലതാമസം വരുത്തുകയും അവരെ വഴിയാധാരമാക്കുകയും ചെയ്യുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നിലപാട് അനുവദിക്കാനാവില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി മത്സ്യബന്ധനോപകരണങ്ങള്‍ നീക്കം ചെയ്തവര്‍ക്കും ചെമ്മീന്‍ Read More …

സിപിഎം ഹര്‍ത്താലിനിടെ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം

കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ഹര്‍ത്താലിനിടെ പരക്കെ അക്രമം. സിപിഎം പ്രകടനത്തിനിടെ സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. പാളയത്ത് പ്രകടനം കടന്നു പോകുമ്‌ബോഴായിരുന്നു സമരാനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പി. സനേഷിന്റെ ക്യാമറ സമരാനുകൂലികള്‍ തല്ലി തകര്‍ത്തു. ക്യാമറ പൂര്‍ണമായി തകര്‍ന്നു. കേരളം ഭൂഷണം ഫോട്ടോഗ്രാഫര്‍ Read More …

ഫസലിനെ കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഫസല്‍ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്ന് സുബീഷ് വ്യക്തമാക്കി.   ആര്‍.എസ്.എസ് കൊടിമരവുമ ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇതോടെ സി.പി.എമ്മിനെ Read More …

കോഴിക്കോട് ജില്ലയില്‍ നാളെയും ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വടുതലയില്‍ സിപിഎം ബിജെപി സംഘര്‍ഷം; ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു

എറണാകുളം: എറണാകുളം വടുതലയില്‍ സിപിഎം  ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ് റ്റേഷനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടുതലയില്‍ സിപിഎം ശനിയാഴ്ച ഹര്‍ത്താലിനു ആഹ്വാനം ചെയ് തു.