ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിതാ എം.പി

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്. എഡ്ജ്ബാസ്റ്റണില്‍ തന്നെ ജനിച്ചു വളര്‍ന്നയാളാണ് ഗില്‍.     രണ്ടു വര്‍ഷമായി സിഖ് നെറ്റ്‌വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്.

ബോംബേറില്‍ നിന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ബോംബേറില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയോഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ജില്ലാസെക്രട്ടറി പി. മോഹനന്‍ യാത്രകഴിഞ്ഞ് കാറില്‍ ഓഫീസിലെത്തി വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. രണ്ട് Read More …

ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി

ദുബായ്: ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയിരിക്കുന്നത്. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും ഇതോടെ വിലക്ക് ബാധകമാകും. ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചിട്ടുണ്ട്. Read More …

ഫോണ്‍ വിളിയില്‍ പിണറായിയെ പിന്നിലാക്കി ചെന്നിത്തല

മലപ്പുറം: മൊബൈല്‍ ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും കടത്തിവെട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയെല്ലാം ഫോണ്‍ ബില്ലുകള്‍ പുറത്തുവന്നപ്പോള്‍ ചെന്നിത്തലയാണ് തലപ്പത്തു നിന്നത്. സംസ്ഥാന സര്‍ക്കാരാണ് ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ ബില്ല് അടയ്ക്കുന്നത്. ഏപ്രില്‍ മാസത്തെ ബില്ല് അടച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിലില്‍ ചെന്നിത്തല ഔദ്യോഗിക മൊബൈല്‍ നമ്ബറില്‍ നിന്നു Read More …

മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തിന്റെ അനുമതി. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനമെന്നാണ് സൂചന. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് Read More …

കാസര്‍കോട് പ്രകാശ് ജാവദേക്കര്‍ക്ക് നേരെ കരിങ്കൊടി

കാസര്‍കോട്:  കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളില്‍ പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ Read More …

യു എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

കാലിഫോര്‍ണിയ:  അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ് ക്ക് വെടിയേറ്റു. തെലുങ്കാന സ്വദേശിയും കാലിഫോര്‍ണിയ യൂണിവേഴ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ മുബീന്‍ അഹമ്മദിനാണ് (26) വെടിയേറ്റത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ചികിത്സയിലാണ്. പഠനത്തോടൊപ്പം ജോലിയും ചെയ് തുവന്നിരുന്ന അഹമ്മദിന് നേരെ ജൂണ്‍ നാലിന് വൈകിട്ട് ആറ് മണിയ് ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അജ്ഞാതര്‍ വെടിവയ് ക്കുകയായിരുന്നു. സംഭവത്തെ Read More …

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

ലക്‌നൗ: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് മുസ്ലിം പീഡനങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ചന്ദ്രസഭയിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും അംഗരക്ഷകര്‍ നോക്കി നില്‍ക്കെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു.   പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ Read More …