കുല്‍ഭൂഷണ്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ Read More …

ഗൂഢാലോചന നടത്തത് സര്‍ക്കാരെന്ന് മിനി

തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഗൂഢാലോചന നടത്തുന്നത് സര്‍ക്കാറാണെന്ന് എസ്.യു.സി.െഎ പ്രവര്‍ത്തക മിനി. മഹിജയുടെ സമരത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ജിഷ്ണുവിെന്റ കുടുംബാംഗങ്ങളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് നാലുപേരുെട അറസ്റ്റ്. സ്വാശ്രയ മാനേജ്‌മെന്റ് തലത്തിനൈഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസും കൂട്ടാളികളും ഗൂഢാലോചന Read More …

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിന് വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ Read More …

രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച മറ്റ് ചില ഉദ്യോഗസ്ഥര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഒടുവില്‍ രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തുകയായിരുന്നു. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന Read More …

അധികാരത്തിലിരിക്കുന്നവരാണ് ഗൂഡാലോചന നടത്തിയത്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ എത്തിയ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും അനുഭാവവുമായി എത്തി അറസ്റ്റിലായ വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് താമസസൗകര്യം ഒരുക്കുകയാണ് ഷാജഹാന്‍ Read More …

നന്തന്‍കോട് കൊല: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ക്‌ളിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കേഡല്‍ ജീന്‍സെന്‍ (30) എന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം എ.സി.പി(9497990004), കന്റോണ്‍മെന്റ് എ.സിപി(9497990007) എന്നീ നന്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കേഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ Read More …

വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായര്‍

കോഴിക്കോട്: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളും നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യവും കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യേശുവിെന്റ പീഡാനുഭവത്തെയും കുരിശു മരണത്തെയും പുനരുദ്ധാനത്തെയും Read More …

മദ്യവിരുദ്ധസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ മോഷണക്കേസ്

പത്തനംതിട്ട: ഊപ്പമണ്ണിലെ മദ്യശാലയ്‌ക്കെതിരായ സമരം തുടരുന്നു. മദ്യശാലാ പ്രവര്‍ത്തനം ഏതുസമയത്തും ആരംഭിക്കാം എന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. അതിനിടെ ചൊവ്വാഴ്ച മദ്യശാലയില്‍ പോലീസ് പരിശോധന നടത്തി. മോഷണം നടന്നുവെന്ന പരാതിയിലാണിത്. മദ്യശാലാ സമരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസും എടുത്തിട്ടുണ്ട്. നിയമം ലംഘിച്ച് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസ്. ഇവിടെനിന്ന് ഒരു Read More …