കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. നാന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് കൂട്ടത്തൊടെ ജോലി ഉപേക്ഷിച്ച് സ്വമേധയായുള്ള വിരമിക്കല്‍ ഏറ്റുവാങ്ങിയത്. ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള ഈ വിരമിക്കല്‍ ഡല്‍ഹിയിലെ സുരക്ഷാസേനയ്ക്ക് വലിയ തിരിച്ചടിയാണ്.25 ശതമാനത്തോളം പൊലീസുകാരെ വിഐപി സുരക്ഷയാക്കായി മാറ്റി നിര്‍ത്തിയാല്‍ ഡല്‍ഹി സേനയില്‍ പോലീസുകാരുടെ എണ്ണത്തില്‍ വലിയ കുറവാണ് സൃഷ്ടിച്ചിരിക്കുന്നത്. Read More …

വയനാട്ടില്‍ പ്രണയ വിവാഹിതരായ ദമ്ബതികള്‍ക്ക് ഊരുവിലക്ക്

വയനാട്: പ്രണയ വിവാഹിതരായ വയനാട് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായാംഗങ്ങളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്ക് കഴിഞ്ഞ നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് വഴി സുകന്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് Read More …

രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്ക് ഒതുങ്ങുന്നു ; നരേന്ദ്ര മോദി

ഭുവനേശ്വര്‍: രാജ്യം വലിയ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്കും ചില സംഭവങ്ങളിലേക്കും ചുരുങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1817 ലെ സായുധ വിപ്ലവത്തിന്റെ 200 വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ പരാമര്‍ശം നടത്തിയത്. പിന്നീട് പ്രധാനമന്ത്രി ഭുവനേശ്വറിലെ പ്രശസ്ത ക്ഷേത്രമായ ലിംഗരാജ് ക്ഷേത്രം സന്ദര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വാഹക Read More …

തമിഴ്‌നാട്ടില്‍ ഈ മാസം 25 ന് ബന്ദ്

ചെന്നൈ: കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം. ഈ മാസം 25 ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂ: എം എം മണി

കണ്ണൂര്‍:  എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായതെന്നും പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കര്‍ക്കശമായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം Read More …

രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തരഅന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ബോംബ് സ്ഥാപിച്ചതായാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. ഭീകരര്‍ വിമാനം റാഞ്ചാന്‍ Read More …

മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മഹിജ

കോഴിക്കോട്: മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും സഹോദരന്‍ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതിനാല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവര്‍ അറിയിച്ചു. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. Read More …

ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാവുന്നു: സൂസെപാക്യം

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.   2016ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മാത്രം പോക്‌സോ നിയമപ്രകാരം കേരളത്തില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.