യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടരുത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ വേണ്ടെന്ന് സംസ്ഥാനത്തെ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് യുപിയുടെ വികസനത്തിനായി വേണ്ടതു ചെയ്യാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശിലെ ജനവിധിയെ അര്‍ഹിക്കുന്ന Read More …

ലണ്ടനിലെ ആക്രമണം: ഏഴു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: നാലുപേരുടെ മരണത്തിന് ഇടയാക്കിയ, ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ മാത്രമാണെന്ന് പോലീസ് വിശ്വസിക്കുന്നതായി തീവ്രവാദപ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര Read More …

12 വയസ്സുകാരന്‍ അച്ഛനായി. അമ്മയ്ക്ക് 16 വയസ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 16കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്. മാര്‍ച്ച് ആദ്യവാരമാണ് 16കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായത്. ചില Read More …

പി.കൃഷ്ണദാസിന് ജാമ്യം

കൊച്ചി: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെല്ലാം Read More …

കുഞ്ഞാലിക്കുട്ടി പുലിയെങ്കില്‍ എംബി ഫൈസല്‍ പുലിമുരുകന്‍

മലപ്പുറം: മുസ്ലിം ലീഗ് അണികള്‍ മലപ്പുറത്തിന്റെ പുലിക്കുട്ടിയെന്നാണ് കുഞ്ഞാലിക്കുട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാകട്ടെ കടുത്ത മത്സരമാണ് കുഞ്ഞാലിക്കുട്ടിയും ലീഗും നേരിടുന്നത്. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ തന്നെ. ഇതോടെ മുന്നണികള്‍ വാക്‌പോരും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചരണ കൊഴുപ്പിക്കുകയാണ്. പ്രചരണം കടുക്കുമ്പോള്‍ എതിരാളികളെ വെല്ലുവിളിക്കുന്നതും പതിവ് തന്നെ. Read More …

മന്ത്രി എ കെ ബാലന് മറുപടിയുമായി കുമ്മനം രാജശേഖരന്‍

കോഴിക്കോട്  ആറന്മുള സമരത്തിനുള്‍പ്പെടെ താന്‍ സിപിഎം നേതാക്കളുമായി വേദി പങ്കിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് തീവ്രവാദ നിലപാടുണ്ടെന്ന പരാമര്‍ശം സിപിഎമ്മിന് സംഭവിച്ച ജീന്‍ണ്ണതയും അപജയവുമാണ്. തനിക്ക് തീവ്രനിലപാടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍  മന്ത്രിക്ക് അധികാരമുണ്ടെന്നും കുമ്മനം രാജശേഖരന് കോഴിക്കോട്ട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 56.76 കോടി അനുവദിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ Read More …

ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ക്രമിനലുകളും

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് Read More …