യു ഡി എഫിന് രഹസ്യ സഖ്യമെന്ന് സൂചന

മലപ്പുറം:  ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുമായി രഹസ്യ സഖ്യത്തിന് യു ഡി എഫ് നീക്കമെന്ന് സൂചന. എസ് ഡി പി ഐക്കും വെല്‍ഫെയര്‍പാര്‍ട്ടിക്കും ഇക്കുറി സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 2014ല്‍ എസ് ഡി പി ഐക്ക് ലോക്‌സഭാ മണ്ഡലത്തില്‍ 47853 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29216 വോട്ടും ലഭിച്ചിരുന്നു.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു

പാലക്കാട്: ഔദ്യോഗികമായി കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതില്‍ വിഷമമുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സ്ഥാനത്തുനിന്നും മാറിനില്‍ക്കില്ല. എന്നാല്‍ അധ്യക്ഷസ്ഥാനം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇന്ത്യക്കാരായ യുവതിയും ഏഴുവയസ്സുകാരനായ മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍

വിജയവാഡ: ഇന്ത്യക്കാരായ യുവതിയും ഏഴുവയസുകാരനായ മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രപ്രദേശ് സ്വദേശികളായ എന്‍. ശശികലയും (40) മകന്‍ അനീഷ് സായിയുമാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഭര്‍ത്താവ് എച്ച്. ഹനുമന്ത റാവു ആണ് ന്യൂജഴ്‌സിയിലെ വീട്ടില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളവരാണിവര്‍. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ Read More …

ടി.പി വധക്കേസിലെ ഉന്നത സി.പി.എം നേതാക്കള്‍ രക്ഷപ്പെട്ടത് കോണ്‍ഗ്രസ് സഹായത്തോടെ: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഉന്നത സി.പി.എം നേതാക്കള്‍ രക്ഷപ്പെട്ടത് കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ട് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് ബി.ജെ.പി അന്നു തന്നെ കെ.കെ. രമയോടും ആര്‍.എം.പി നേതാക്കളോടും പറഞ്ഞിരുന്നതായും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Read More …

ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം, ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്ബസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേരളത്തിലെ Read More …

പത്തനംതിട്ടയില്‍ കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം

പത്തനംതിട്ട: തിരുവനന്തപുരത്തും അഴീക്കലും കൊച്ചിയിലെ മറൈന്‍ െ്രെഡവിലും മറ്റും അടുത്തിടെ സദാചാര പോലീസ് വന്‍ വിഷയമായിരുന്നു. തിരുവല്ലയ്ക്കടുത്ത നെല്ലാട് ജംഗ്ഷനില്‍ സംഭവിച്ചതും സദാചാര പോലീസിങ് ആണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവാവിനെയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയും പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നുമാണ് നാട്ടുകാര്‍ പിടികൂടിയത്. നിര്‍ത്തിയിട്ട Read More …

മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസ് ; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട ഹരിതാഭമാക്കാന്‍ അഞ്ചു ലക്ഷം വൃക്ഷതൈകള്‍

പത്തനംതിട്ട  ജില്ലയെ ഹരിതാഭമാക്കാന്‍ പത്തനംതിട്ട കൈപ്പട്ടൂരിലും, തിരുവല്ല ആലംതുരുത്തിയിലുമുള്ള വനം വകുപ്പിന്റെ നഴ്‌സറികളില്‍ അഞ്ച് ലക്ഷം വൃക്ഷതൈകള്‍ തയാറായിവരുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നതിനും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് തൈകള്‍ തയാറാക്കുന്നത്. ഫലവൃക്ഷങ്ങള്‍, തടിക്കും വിറകിനും ഉപയോഗിക്കാവുന്ന വൃക്ഷങ്ങള്‍, നക്ഷത്ര വൃക്ഷങ്ങള്‍, കാവുകളുടെ സംരക്ഷണത്തിന് Read More …