നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ വീണ്ടും എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. പ്രധാനമന്ത്രി പറഞ്ഞ കാലാവധിക്കു ശേഷവും നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മണിയെന്താണെന്ന് തനിക്കറിയില്ല. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് അദ്ദേഹം Read More …

ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്ന് ദീപ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24നു പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു. ജയലളിതയുടെ സ്ഥാനത്തു മറ്റൊരാളെ അംഗീകരിക്കാന്‍ തനിക്കാകില്ലെന്നു പറഞ്ഞ അവര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കണോ Read More …

ആര്‍ എസ് എസിനെതിരെ മുഖ്യമന്ത്രി; വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നെന്ന്

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സംസ്ഥാനത്ത് വലിയതോതില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇളം മനസുകളില്‍ വര്‍ഗീയത കുത്തിനിറക്കുന്നത് ദുഃഖകരമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യന്ത്രി ബിജെപിയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നും ഇത് നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നും ബിജെപി നേതാവ് Read More …

ദേശീയ പതാകയെ ബഹുമാനിക്കാത്തവരാണ് ആര്‍എസ്എസ്: രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍: ആര്‍എസ്എസ്സിനെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ പതാകയെ ബഹുമാനിക്കാത്തവരാണ് ആര്‍എസ്എസ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 52 വര്‍ഷത്തോളം ആര്‍എസ്എസ്സിന്റെ നാഗ്പൂരിലെ ആസ്ഥാന മന്ദിരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിട്ടില്ല. അവര്‍ സല്യൂട്ട് ചെയ്ത് ശീലിച്ചത് കാവി പതാകയെയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …

ഇനിയുളള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തനെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഡിസിസി പുനഃസംഘടനയുടെ പേരില്‍ നേതൃത്വവുമായി ഇടഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍നിന്നു Read More …

ചരക്കു സേവന നികുതി നടപ്പാക്കല്‍ ജൂലൈ ഒന്നിലേക്കു മാറ്റി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്കു മാറ്റി. നികുതി പിരിക്കുന്നതില്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍നിന്നു ജൂലൈ ഒന്നിലേക്കു ജിഎസ്ടി പ്രാബല്യത്തില്‍വരുന്നതു മാറ്റിയത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി പിരിവില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചതിന് Read More …

കമല്‍ വിവാദം: കുമ്മനവും രാജഗോപാലും മലക്കം മറിഞ്ഞ്

കോട്ടയം: ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ വിമര്‍ശിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എംഎല്‍എയും. സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന പരാമര്‍ശം രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടിയാണ് പരാമര്‍ശമെന്നും അഭിപ്രായം ഉയര്‍ന്നു. അതേസമയം, കമ്യൂണിസ്റ്റ് വിപ്ലവനായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ Read More …

എം എല്‍ എ കോടതിയില്‍ പണം കെട്ടി

മഞ്ചേരി : മഞ്ചേരി സബ് കോടതി  വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ കോടതിയില്‍ പണം കെട്ടിവെച്ചു.  മഞ്ചേരി മാലാങ്കുളം വാഴത്തോട്ടത്തില്‍ സി പി ജോസഫ് (95)ന്റെ പരാതിയിലാണ് എം എല്‍ എ ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കണമെന്ന് സബ് ജഡ്ജ് കെ പി പ്രദീപ് ഉത്തവിട്ടത്.  ഇതിന്റെ Read More …