പാതയോരത്തെ മദ്യവില്‍പ്പന: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: മദ്യവില്‍പ്പനയിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നേരത്തെ, നിയമസെക്രട്ടറി കേസില്‍ നിയമോപദേശം നല്‍കിയിരുന്നു. സംസ്ഥാനദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള വിധിയനുസരിച്ച് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്നാണ് നിയമസെക്രട്ടറി സര്‍ക്കാരിന് ഉപദേശം നല്‍കിയത്. വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപ്പിക്കുക മാത്രമാണ് Read More …

മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം

ശബരിമല: തിരക്കേറിയ മണ്ഡല കാലത്ത് ദര്‍ശനം ലഭിക്കുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ മലയിറങ്ങി മറ്റുള്ളവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കണമെന്ന് ശബരിമല മേല്‍ശാന്തി  ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി .ദര്‍ശനം ലഭിച്ച ശേഷം സന്നിധാനത്ത് തുടരുന്നത് മറ്റുള്ളവരുടെ അവസരം നിഷേധിക്കലാണ് .അയ്യപ്പസ്വാമിയെ ഒരുതവണ ദര്‍ശിക്കുമ്പോള്‍  ഒരു കോടി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു ശബരിമല  ശുചിയായും പരിപാവനമായും Read More …

രണ്ടാഴ്ചക്കിടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ചത് 3,285 കോടി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം നിക്ഷേപം കുമിഞ്ഞുകൂടിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3,285 കോടി രൂപ. ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, മൊത്തം നിക്ഷേപം 71,037 Read More …

സ്വര്‍ണാഭരണങ്ങള്‍ക്ക് പുതിയ ഐഎസ്‌ഐ മാര്‍ക്ക് നിലവില്‍ വന്നു

കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി പുതിയ ഐഎസ്‌ഐ മാര്‍ക്ക്. ജനുവരി ഒന്ന് മുതല്‍ പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രാബല്യത്തില്‍ വരും. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ‘ഹാള്‍മാര്‍ക്ക്’ സ്റ്റാന്‍ഡേര്‍ഡ് പുനര്‍നിര്‍വചിച്ചു. 22കെ, 18കെ, 14കെ എന്നീ മൂന്നു തരത്തില്‍ മാത്രമേ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയുള്ളൂ. മൂല്യത്തോടൊപ്പം അതതു കാരറ്റേജുകളും സ്വര്‍ണാഭരണത്തില്‍ രേഖപ്പെടുത്തും. Read More …

പുതുവല്‍സരത്തില്‍ ശബരിമലയില്‍ ഭക്തജന പ്രവാഹം

പത്തനംതിട്ട:  പുതുവര്‍ഷ പുലരിയില്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനായ്  തീര്‍ഥാടകരുടെ വന്‍തിരക്ക്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീര്‍ഥാടക പ്രവാഹം പത്ത് മണിക്കൂറോളം നീണ്ടു. പോയവര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ ഭക്തര്‍ എത്തിയതോടെ സന്നിധാനം ജനസാഗരമായി. രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടര്‍ന്നു. നിര്‍മാല്യത്തിനായി നട തുറന്നപ്പോള്‍ ദര്‍ശനത്തിന് കാത്ത് നിന്നവരുടെ നിര ശരംകുത്തി വരെയാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള Read More …

പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: പോലീസുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിപിഒയെ പീഡിപ്പിച്ച തൃശൂര്‍ എആര്‍ ക്യാമ്ബിലെ ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. പ്രതാപചന്ദ്രന്‍ പോലീസ് ഡ്രൈവറായി വടക്കേക്കാട് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്‌ബോഴാണ് സംഭവം. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിവാഹിതയായ Read More …

മലപ്പുറം തിരൂരങ്ങാടിയില്‍ വാഹനാപകടം; മൂന്നു മരണം

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. നിറമംഗലം സ്വദേശി ഷമീറിന്റെ ഭാര്യ ഹുസ്‌ന, സഹോദരി ഷംന, സഹോദര പുത്രി ഫാത്തിമ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കളിയാട്ടമുക്കിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അപ്രോച്ച് റോഡില്‍നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണം

തിരുവനന്തപുരം: സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും അദ്ദേഹം ആരോപിച്ചു. സമരം മലയാള സിനിമയുടെ തകര്‍ച്ച് ഇടയാക്കും. സിനിമാ വ്യവസായം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായും അടൂര്‍ പറഞ്ഞു.