സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക

ലക്‌നൗ:  സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ ശരിവച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് Read More …

എംടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് ബിജെപി

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കതിരായ ആരോപണങ്ങളില്‍ ഉറച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും സാഹിത്യകാരന്‍ എന്ന നിലയില്‍ എംടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്‌ബോള്‍ തന്നെ എംടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എഎന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംടിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ Read More …

ക്ഷീരകര്‍ഷകന് പരമാവധി വില നല്‍കണം

മലപ്പുറം പാല്‍ സംഭരണ- വിതരണ വിലകള്‍ തമ്മിലെ അന്തരം കുറച്ച് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ പരമാവധി വില നല്‍കണമെന്ന് വനം- വന്യജീവി- ക്ഷീരവികസന വകുപ്പു മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. മില്‍മയുടെ മലപ്പുറം ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപന കര്‍മം മൂര്‍ക്കനാട് എ.എം.എല്‍.പി. സ്‌കൂളിനു സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലിന്റെ വില നിര്‍ണയിക്കുന്നതിന് ഹൈക്കോടതി മില്‍മയ്ക്ക് അധികാരം Read More …

‘ഭീം’ മൊബൈല്‍ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ ബാങ്കിലൂടെ മാറ്റിവാങ്ങുന്നതിനായി പ്രധാനമന്ത്രി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം Read More …

ഉമ്മന്‍ചാണ്ടി നേതൃനിരയില്‍നിന്നു പിന്‍മാറുന്നതായി നേതാക്കളെ അറിയിച്ചു

തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി കടുത്ത നിലപാടില്‍ ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ നേതൃനിരയില്‍ പോലും ഇനിയുണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഉമ്മന്‍ചാണ്ടി നേരിട്ടറിയിച്ചു. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് മൂന്നുപേരും അഭ്യര്‍ത്ഥിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് തള്ളി. രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് സമാനമായ ചുമതല Read More …

സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും നോക്കിയ ശേഷം മാത്രമെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിലെ വരവും ചെലവും നോക്കിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് ധനമന്ത്രിയുടെ തീരുമാനം.   ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന ശിപാര്‍ശ Read More …

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന് 50 ദിവസങ്ങള്‍ക്ക് ശേഷം എല്ലാം ശരിയാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ വ്യാപനമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് തകര്‍ന്നത് സംസ്ഥാനത്തെ സഹകരണ മേഖലയാണ്. ഈ മേഖലയുടെ തകര്‍ച്ച Read More …

നോട്ട് നിരോധനംനോട്ട് നിരോധനം ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ് ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെന്ന് റിപ്പോര്‍ട്ട്. ബ്ലുംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലുംബര്‍ഗ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read More …