അഫ്ഗാനില്‍ ബോംബ് സ്‌ഫോടനം; രണ്ടു മരണം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ ലാഗ്മാനില്‍ വഴിയരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

അക്കൗണ്ടിലെ കോടികള്‍ ‘കള്ളപ്പണ’മാക്കി; വ്യാപാരി പിടിയില്‍

സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിരുന്ന കോടികള്‍ അനധികൃത ഇടപാടിലൂടെ പുറത്തെത്തിച്ച് വിനിമയം നടത്തിയ വ്യാപാരിയ്ക്ക് എതിരെ കേസെടുത്തു. സെന്‍ട്രില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പൂനെയിലെ കല്ല്യാണി നഗറില്‍ നടത്തിയ പരിശോധനയിലാണ് വ്യാപാരിയുടെ കള്ളപ്പണ ഇടപാട് പുറത്തായത്. പുതിയ കറന്‍സി ഉപയോഗിച്ച് 200 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 13ലക്ഷം രൂപയുടെ Read More …

എം.എം.മണി മന്ത്രിസ്ഥാനം ഒഴിയാന്‍ തയാറാകണമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. മന്ത്രിസ്ഥാനം രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. എം.എം.മണിക്കെതിരായ കോടതിവിധിയും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രനെ ഈ കേസില്‍ പ്രതിചേര്‍ത്തതും Read More …

അഴിമതിക്കാരുടെ ബുദ്ധിമുട്ട് വരുംദിവസങ്ങളില്‍ വര്‍ധിക്കും: പ്രധാനമന്ത്രി മോദി

മുംബൈ: സത്യസന്ധരല്ലാത്തവരുടെ ബുദ്ധിമുട്ടുകള്‍ വരുംദിവസങ്ങളില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയും. എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കും മുന്നറിയിപ്പെന്നോണം മോദി പറഞ്ഞു. മുംബൈയില്‍ രണ്ടു മെട്രോ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ Read More …

മെഡിക്കല്‍ പ്രവേശം: നീറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ ഉത്തരവായി

തിരുവനന്തപുരം: അടുത്തവര്‍ഷത്തെ വര്‍ഷത്തെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കംഎന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ച് ഉത്തരവായി. എംബിബിഎസ്/ബിഡിഎസ്, ആയുഷ് വകുപ്പിന് കീഴിലുളള ആയൂര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്‌സുകളും കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിഎസ്സി അഗ്രികള്‍ച്ചര്‍, ബിഎസ്സി ഫോറസ്ട്രി, വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന Read More …

തെറ്റായ സത്യവാങ്മൂലം: അരവിന്ദ് കേജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം ലഭിച്ചു. മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേട്ട് ആശിഷ് ഗുപ്തയാണ് 10000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി കേജരിവാള്‍ കോടതിയില്‍ നേരിട്ടു ഹാജരായി. കേസ് ഏപ്രില്‍ ഏഴിനു വീണ്ടും പരിഗണിക്കും. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെറ്റായ മേല്‍വിലാസം നല്‍കിയെന്നു Read More …

യുഎപിഎ പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പൊലീസ് പുനരവലോകനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം എടുത്തിട്ടുള്ള കേസുകള്‍ പൊലീസ് ആസ്ഥാനത്ത് പുനരവലോകനം ചെയ്യും. ഇതിനകം കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാത്ത കേസുകളാണ് അവലോകനം ചെയ്യുന്നത്. ഈ കേസുകളില്‍ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ത്തന്നെയാണോ യുഎപിഎ ചുമത്തിയിട്ടുള്ളതെന്ന കാര്യം അവലോകനവേളയില്‍ പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെയാണ് അവലോകനം നടത്തുന്നത്. ഇതോടൊപ്പം, ഇത്തരം കേസുകളില്‍ Read More …

കെ.സി.ജോസഫ് അനധികൃത സ്വത്തു സമ്പാദിച്ചിട്ടില്ലെന്ന് വീണ്ടും വിജിലന്‍സ്

കണ്ണൂര്‍: മന്ത്രിയായിരിക്കെ കെ.സി.ജോസഫ് എംഎല്‍എ വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചിട്ടില്ലെന്നു വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇരിട്ടിയിലെ എ.കെ.ഷാജി നല്‍കിയ പരാതിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, പരാതി ബോധിപ്പിക്കാന്‍ ജനുവരി 12 വരെ സമയം നല്‍കി. 2011 മാര്‍ച്ചിനും 2016 ഏപ്രിലിനുമിടയില്‍ വരുമാനത്തേക്കാള്‍ കുറവാണു കെ.സി.ജോസഫിന്റ Read More …