കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവും നാടുകടത്തലും

അബൂദാബി: കടം വീട്ടാന്‍ പെണ്‍കുഞ്ഞിനെ പതിനായിരം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് മൂന്ന് വര്‍ഷം തടവ്. അബൂദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇടനിലക്കാരനൊപ്പമാണ് ഏഷ്യന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വനിത പോലീസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയാണ് ഇരുവരേയും കുടുക്കിയത്. കുഞ്ഞിനെ കൈമാറിയ ഉടനെ Read More …

മന്ത്രി എം എം മണിക്ക് കരിങ്കൊടി

കൊച്ചി: കോടതി വിധിക്ക് പിന്നാലെ മന്ത്രി എം എം മണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം. കളമേശിര പത്തടിപ്പാലത്തും എറണാകുളം ടൗണ്‍ ഹാളിനു മുന്നിലുമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്. തടയാനെത്തിയ സി പി എം പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേല്‍ക്കുകയും ചെയ്തു. സ്വകാര്യ ചടങ്ങില്‍ Read More …

വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടികള്‍ തുടങ്ങൂ എന്നും മന്ത്രി പറഞ്ഞു.   വിദ്യാര്‍ഥികളുടെ സൗജന്യയാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് Read More …

നോട്ട് അസാധുവാക്കല്‍ നരേന്ദ്ര മോദി നടത്തിയ സാമ്ബത്തിക കൊള്ള: രാഹുല്‍

അല്‍മോറ (ഉത്തരാഖണ്ഡ്) : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സാമ്ബത്തിക കൊള്ളയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനോ അഴിമതിക്കോ എതിരല്ല, അത് സാമ്ബത്തിക കൊള്ളയാണ്. അഴിമതിക്കെതിരായ ഏതു നീക്കത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. രാജ്യത്ത് അഴിമതി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെയും ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. Read More …

പ്രചരണത്തിലെ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണം. പരിപാടിയില്‍ പങ്കെടുന്നവര്‍ എല്ലാവരും ഭക്ഷണം കൊണ്ടുവരണം എന്നു പ്രത്യേകം നിര്‍ദേശിച്ചിരുന്നു. താനും ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതിനാല്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരുമെന്നു മോദിയും അറിയിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇരുന്നാണ് പ്രധാനമന്ത്രി ഭക്ഷണം Read More …

ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ സ്ഥാനം വി.എം.സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജിവച്ചിട്ടു

നോട്ട്‌റദ്ദാക്കിയതിന് ശേഷം പിടികൂടിയത് 3590 കോടിയുടെ കണക്കില്‍പ്പെടാത്ത പണം

ന്യൂഡല്‍ഹി: നോട്ടു റദ്ദാക്കിയശേഷം 3,590 കോടിയുടെ കണക്കില്‍പ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 93 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും Read More …

പിടിയിലായവര്‍ക്ക് ബാങ്കുകളുടെ സഹായം ലഭിച്ചതായി സൂചന

കൊച്ചി: നഗരത്തില്‍ കഴിഞ്ഞ ദിവസം 41 ലക്ഷം രൂപയുടെ പുതിയ 2,000 നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ബാങ്കുകളിലേക്കും. ഇടപ്പള്ളിയില്‍ നിന്നാണ് കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പേരില്‍ നിന്ന് പുതിയ 2,000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രാജ് തിലക്, സഹായികളായ അബ്ദുള്‍ സലാം, സതീഷ്, ഫൈസല്‍, റിയാസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ Read More …