കോളജ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

മാനന്തവാടി: കോളജ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നടവയല്‍ സിഎം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പയ്യമ്പള്ളി പടമല വള്ളൂക്കാട്ടില്‍ ബെന്നിയുടെ മകനുമായ അജയ് പോളാ(19)ണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അജയിനെ വീട്ടൂകാര്‍ കണ്ടത്. അമ്മ: വത്സ. സഹോദരങ്ങള്‍: അഭിജിത്ത് പോള്‍, അമല്‍പോള്‍.

ക്രിസ്തുമസിന് പറക്കാന്‍ ഉയര്‍ന്ന നിരക്ക്

കൊണ്ടോട്ടി: ക്രിസ്മസ്, പുതുവല്‍സരം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാര്‍ മടങ്ങുന്നതും മുന്‍നിര്‍ത്തിയാണിത്. 20 മുതല്‍ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാര്‍ക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികള്‍ക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയര്‍ലെന്‍സായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കം Read More …

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതോത്പാദനത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

മെസ്സിയുടെ കൈവിരല്‍തുമ്പ് വിടാതെ കുഞ്ഞു മുര്‍താസ

ആറു വയസ്സുകാരനായ അഫ്ഗാന്‍ ബാലന്‍ മുര്‍താസയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. പ്ലാസ്റ്റിക് കൂടു കൊണ്ടുണ്ടാക്കിയ മെസ്സിയുടെ പത്താം നമ്പര്‍ അര്‍ജന്റീന ജേഴ്‌സിയും ധരിച്ച് നില്‍ക്കുന്ന മുര്‍താസ അഹ്മ്മദിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആ മുര്‍താസ സാക്ഷാല്‍ മെസ്സിയെ തന്നെ നേരില്‍ കണ്ടിരിക്കുന്നു. 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ Read More …

ലൈംഗീകാരോപണം: കര്‍ണാടക എക്‌സൈസ് മന്ത്രി രാജിവെ

ബെംഗളൂരു: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്.വൈ മേത്തി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചതായും രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മേത്തി അറിയിച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖര്‍ എന്നയാള്‍ മന്ത്രിക്കെതിരെ ആരോപണവുമായി Read More …

എന്‍ജിനീയറിംഗ് പരീക്ഷ ഇന്നും മുടങ്ങി

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും മുടങ്ങി. ഒമ്പതു സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലാണ് പരീക്ഷ മുടങ്ങിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിഇടിയിലും ബാര്‍ട്ടണ്‍ഹില്ലിലും പരീക്ഷ തടസപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കാമറാമാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. കൊല്ലം ടികെഎം, പാലക്കാട് അകത്തേത്തറ എന്‍ജിനീയറിംഗ് കോളജ് Read More …

ബാറില്‍ മദ്യം പാര്‍സെല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

ബാറില്‍നിന്നു മദ്യം വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റുകളില്‍ പോയാല്‍ മതി. മദ്യം പാഴ്‌സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.   ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന Read More …

നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയ സാഹചര്യത്തില്‍ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോച്ചിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റലി സൂചിപ്പിച്ചു. മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ മൂലം സാമ്ബത്തികവാണിജ്യമേഖകളില്‍ Read More …