പാകിസ്ഥാന് തിരിച്ചടി നല്കും: സുരേഷ് ഭാംറെ

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കുമെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ. ഉറിയില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. സൈനിക താവളങ്ങളില്‍ സുരക്ഷ കൂട്ടും. ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാട് ഐക്യരാഷ്ട്രസഭയില്‍ തുറന്നു കാട്ടും. 26ന് ചേരുന്ന ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ സൈനികമായും നയതന്ത്രനിലയിലും പാകിസ്ഥാന് Read More …

പാകിസ്ഥാനെതിരെ നയതന്ത്ര യുദ്ധം

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന’ പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിരക്കിട്ടൊരു നീക്കത്തിനില്ല. അതിന്റെ പരിമിതികള്‍ തന്നെയാണ് കാരണം. അതേസമയം, അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന മുതിര്‍ന്ന മന്ത്രിമാരുടെയും Read More …

ഹന്ദ്വാര പോലീസ് സ്റ്റേഷന്‍ ആക്രമണം: ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കഷ്മീരിലെ ഹന്ദ്വാരയില്‍ തിങ്കളാഴ്ച രാത്രി പോലീസ് ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിനുനേര്‍ക്കാണ് ഭീകരരെന്നു സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ Read More …

അധ്യാപക നിയമനം: ഇന്റര്‍വ്യൂ 29 മുതല്‍

തിരൂര്‍: മലയാളസര്‍വകലാശാലയിലെ വിവിധ അധ്യാപകതസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 29,30 ഒക്‌ടോബര്‍ 3,4,5,6,7 തിയതികളില്‍ കാലത്ത് 10 മണി മുതല്‍ നടക്കും. സോഷ്യോളജി വിഭാഗത്തിലേക്ക് സെപ്തംബര്‍ 29,30 തിയതികളിലും ചരിത്രം, തദ്ദേശവികസനപഠനം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ഒക്‌ടോബര്‍ 3,4,5,6 തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃകപഠനം, സാഹിത്യം എന്നീ വിഭാഗങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ഏഴിനായിരിക്കും. Read More …

സമഗ്ര അന്വേഷണം നടത്തണം

പത്തനംതിട്ട ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിബിന്ദു ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പ്രിയങ്കയുടെ സഹോദരന്‍ അലന്‍ കെ.സജിയും മരിച്ചിരുന്നു. കുടുംബത്തിന് ആശ്വാസ Read More …

മെട്രോയ്‌ക്കൊപ്പം ഗ്രാമങ്ങളുടെ വികസനത്തിലും ശ്രദ്ധ വേണം

കൊച്ചി: മെട്രോ പോലുള്ള വന്‍ വികസനപദ്ധതികള്‍ക്കൊപ്പം സാധാരണ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികളും നാടിന് ആവശ്യമാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി പറഞ്ഞു. അന്തിയുറങ്ങാനുള്ള വീട്, കുടിവെള്ളം, ശൗച്യാലയം, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കാണ് ഗ്രാമങ്ങളുടെ വികസനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. വികസന കാര്യത്തില്‍ വേറിട്ട ചിന്ത നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സന്‍സദ് ആദര്‍ശഗ്രാമം Read More …

ബിജെപി ദേശീയ സമ്മേളനം പതാക തവനൂരില്‍ നിന്നും

മലപ്പുറം: കോഴിക്കോട് 23, 24, 25 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ, മലപ്പുറം ജില്ലയിലെ കേളപ്പജിയുടെ സമൃതി മണ്ഡപത്തില്‍ നിന്നും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ജാഥാ നായകന്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന് നല്‍കിക്കൊണ്ട് തവനൂരില്‍ രാവിലെ 9 മണിക്ക് ഉദ്ഘാടനം Read More …

നിര്‍മ്മല്‍ ‘ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം

സംസ്ഥാന ‘ഭാഗ്യക്കുറി വകുപ്പ് നിര്‍മ്മല്‍ എന്ന പേരില്‍ ആരംഭിക്കുന്ന ദ്വൈവാര ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം ് (സെപ്റ്റംബര്‍20) ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് പി.ആര്‍.ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ യു.വാസുകി ടിക്കറ്റ് ഏറ്റുവാങ്ങും. ശുചിത്വബോധത്തിലൂടെ ‘ഭാഗ്യജീവിതം എന്ന സന്ദേശവുമായി ആരംഭിക്കുന്ന ‘ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന വരുമാനം മാലിന്യമുക്ത കേരളം Read More …