വി.എസിനെ തള്ളി ഇ.പി.ജയരാജന്‍

തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നു ജയരാജന്‍ പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും എംഎല്‍എമാരുടെ സമരം എത്രയും വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു ഇന്നു രാവിലെ വി.എസ് പറഞ്ഞത്. പ്രതിപക്ഷ നേതാക്കള്‍ Read More …

ഗുജറാത്തില്‍ പാക് ബോട്ട് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലെ ഒമ്പത് മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. ഞായറാഴ്ച രാവിലെ 10.15 നായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.

തമിഴ്‌നാട്ടില്‍ തീര്‍ഥാടക വാഹനം മറിഞ്ഞ് നാലു മരണം

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് സ്ത്രീയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ തൂത്തുക്കുടിക്ക് സമീപമായിരുന്നു സംഭവം. ഇറോഡിലെ ചെന്നിമലൈയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുച്ചെന്ദൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്നു ഇവര്‍. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ടയര്‍പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

കൊളോണിയല്‍ ആശയങ്ങള്‍ മാറ്റാനുളള ഗവേഷണം വേണം

തിരൂര്‍ ശാസ്ത്ര സാങ്കേതിക മേഖലയടക്കം ഏത് വിഷയവും മാതൃഭാഷയില്‍ പഠിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് മലയാളസര്‍വകലാശാല ഊന്നല്‍ നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അതിന് മുമ്പ് സമൂഹത്തിന്റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ ആശയങ്ങള്‍ എടുത്തുമാറ്റാനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കണം. അത്തരത്തില്‍ മാറിയ പുതിയ ആശയ പശ്ചാത്തലമുള്ള സമൂഹം മാത്രമെ മാതൃഭാഷയില്‍ എല്ലാ വിഷയവും പഠിക്കാന്‍ Read More …

അമ്മ’ ജയലളിതയ്ക്ക് വേണ്ടി ആരാധകരുടെ പൂജ

മറ്റുള്ളവര്‍ക്ക് ജയലളിത ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും മാത്രം ആയിരിക്കും. പക്ഷേ തമിഴ്‌നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് എ ഐ എ ഡി എം കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത അമ്മയാണ്. തമിഴകം സ്‌നേഹത്തോടെ തലൈവിയെന്നും അമ്മയെന്നും വിളിക്കുന്ന ജയലളിത ഒരാഴ്ചയിലധികമായി അപ്പോളോ ആശുപത്രിയിലാണ്. ആരാധകര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. ജയലളിതയുടെ സ്വകാര്യത… അറിയാനുള്ള നമ്മുടെ അവകാശം… ജയലളിത മരിച്ചോ എന്ന് Read More …

ആര്‍ സാംബന് അനില്‍ അഗര്‍വാള്‍ ഫെലോഷിപ്പ്

മലപ്പുറം: ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള അനില്‍ അഗര്‍വാള്‍ മാധ്യമ ഫെലോഷിപ്പിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. കേള്‍ക്കുന്നില്ലേ കാടിന്റെ രോദനം, മരണ നിഴലില്‍ ഒരു ഗ്രാമം എന്നീ തലക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരകളാണ് സാംബനെ ഫെലോഷിപ്പിന് Read More …

സൗജന്യ കോള്‍ പ്ലാനുമായി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തി വെട്ടാന്‍ ബി എസ് എന്‍ എല്‍ തയ്യാറെടുക്കുന്നു. ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാനാവും ജനുവരിയില്‍ തയ്യാറാക്കുക. റിലയന്‍സ് ജിയോയുടെ പ്ലാനുകള്‍ വിലയിരുത്തിയ ശേഷമാവും ബി എസ് എന്‍ എല്‍ സൗജന്യ പ്ലാന്‍ പുറത്തിറക്കുക. 4ജി വരിക്കാര്‍ക്ക് മാത്രമാണ് ജിയോ സേവനം നല്കുന്നത്. Read More …

60 കടന്നാല്‍ ഡി സി സി പ്രസിഡന്റ് കുപ്പായം മറന്നേക്കൂ

ന്യൂഡല്‍ഹി: 60 കടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധക്ക്, കേരളത്തില്‍ ഡി സി സി പ്രസിഡന്റാവാന്‍ തയ്പ്പിച്ച കുപ്പായം പുറത്തെടുക്കേണ്ട. പറയുന്നത് കോണ്‍ഗ്രസ് പരമോന്നത സമിതിയായ ഹൈക്കമാന്റാവുമ്പോള്‍ കാര്യം നടന്നേക്കുമെന്നാണറിയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാനാണിത്. ഗ്രൂപ്പ് നോമിനികളെ അകറ്റി നിര്‍ത്താനും നിര്‍ദേശമുണ്ട്. കേരളത്തില്‍ കാലങ്ങളായുള്ള ഗ്രൂപ്പ് അടിസ്ഥാന വീതം വെപ്പുകളില്ലാതാക്കാനുള്ള ശ്രമമാണ് Read More …